HOME
DETAILS
MAL
ചൂഷണം തുടര്‍ന്നാല്‍ മൂന്നാര്‍ ഊഷര ഭൂമിയാകും: ബിനോയ് വിശ്വം
backup
April 30 2017 | 21:04 PM
കോഴിക്കോട്: പ്രകൃതി ചൂഷണം തുടര്‍ന്നാല്‍ മൂന്നാര്‍ അന്‍പതു വര്‍ഷത്തിനുള്ളില്‍ ഊഷര ഭൂമിയായിത്തീരുമെന്ന് മുന്‍മന്ത്രി ബിനോയ് വിശ്വം. ഒയിസ്ക ഇന്റര്‍നാഷനല്‍ സംസ്ഥാന കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ വയനാടിന് സംഭവിച്ചു കൊണ്ടിരിക്കുന്നതു പോലുള്ള അവസ്ഥ മൂന്നാറിനുമുണ്ടാകും. സര്ക്കാരിനേക്കാളുപരി സന്നദ്ധ സംഘടനകളാണ് ഇതിനെതിരേ മുന്നേറ്റങ്ങള്‍ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒയിസ്ക സെന്ററില്‍ നടന്ന കണ്‍വന്‍ഷനില്‍ സംസ്ഥാന പ്രസിഡന്റ് പി. നരേന്ദ്രനാഥ് അധ്യക്ഷനായി. എല്‍. രാധാകൃഷണന് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. എം. അരവിന്ദ് ബാബു, കെ.പി അബൂബക്കര്‍, കെ.കെ ചന്ദ്രന്, പി.കെ നളിനാക്ഷന്, കെ.പി ചന്ദ്രശേഖരന്, കെ.ടി സെബാസ്റ്റ്യന്‍, വി.പി സുകുമാരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."