HOME
DETAILS

മമതയില്ലാതെ മാതൃത്വം; ആ കുരുന്നും പറന്നകന്നു

  
backup
April 19 2019 | 21:04 PM

%e0%b4%ae%e0%b4%ae%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%86-%e0%b4%95


കൊച്ചി: തൊടുപുഴയിലെ ഏഴു വയസുകാരന്‍ ക്രൂരമര്‍ദനത്തിനിരയായി മരണത്തിനു കീഴടങ്ങിയ നൊമ്പരം മനസില്‍നിന്ന് മായുംമുന്‍പേ അതേപാതയില്‍ ഒരു മൂന്നു വയസുകാരനും വിട പറഞ്ഞിരിക്കുന്നു. മാതാവിന്റെ കരങ്ങളാല്‍ ചെയ്ത അതിക്രൂരതയില്‍ സമൂഹ മനഃസാക്ഷി വിറങ്ങലിച്ചിരിക്കുകയാണ്.
അച്ഛനെപ്പോലെ സംരക്ഷിച്ചോളാം എന്നു പറഞ്ഞ് അമ്മയ്‌ക്കൊപ്പം കൂടിയ 36കാരനാണ് തൊടുപുഴയിലെ ഏഴു വയസുകാരനെ ഭിത്തിയിലും നിലത്തുമൊക്കെ അടിച്ചും തൊഴിച്ചും മരണത്തിലേക്കു വലിച്ചെറിഞ്ഞതെങ്കില്‍ ജന്മം നല്‍കിയെന്ന് അവകാശപ്പെടുന്ന (കുഞ്ഞിന്റെ മാതാവ് ഇവര്‍ തന്നെയെന്ന് സ്ഥിരീകരിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തുമെന്ന് പൊലിസ് ) അവന്‍ അമ്മേ എന്നു വിളിച്ചിരുന്ന 28കാരിയാണ് തടിക്കഷ്ണം കൊണ്ട് തുരുതുരാ തല്ലിയും ചട്ടുകം വച്ച് ദേഹമാസകലം പൊള്ളലേല്‍പ്പിച്ചും ഉയിരെടുത്തിരിക്കുന്നത്.


ഊണിലും ഉറക്കത്തിലും സംരക്ഷണകവചമായി ചേര്‍ത്തുപിടിക്കേണ്ടവര്‍ തന്നെയാണ് ഇരുവരുടെയും ഘാതകരായി മാറിയതെന്നുള്ള സത്യം തീരാവേദനയാണ് സമ്മാനിക്കുന്നത്. ജീവിതത്തിലെ ദുരിതത്തില്‍നിന്ന് മരണം രക്ഷപ്പെടുത്തിയ ഈ കുരുന്നുകള്‍ക്ക് ഇനിയുമുണ്ട് സാമ്യതകളേറെ.
ഏഴു വയസുകാരന്‍ അനുസരണക്കേട് കാട്ടിയെന്നു പറഞ്ഞാണ് കട്ടിലില്‍നിന്ന് അമ്മയുടെ സുഹൃത്ത് വലിച്ചെറിഞ്ഞതെങ്കില്‍ അതേകാരണം തന്നെയാണ് മൂന്നു വയസുകാരനെ തല്ലിച്ചതക്കാന്‍ ഇടയായതെന്ന് മാതൃത്വത്തിനാകെ അപമാനമായ ആ സ്ത്രീ പറയുന്നു. തങ്ങളുടെ ക്രൂരത മറച്ചുവച്ച് കുരുന്നുകള്‍ക്ക് സ്വമേധയാ പറ്റിയ അപകടമെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇരുവരുടെയും ശ്രമം. കട്ടിലില്‍നിന്ന് വീണ് പരുക്കേറ്റെന്നായിരുന്നു ഏഴു വയസുകാരന്റെ 'രക്ഷകന്‍' ആദ്യം പറഞ്ഞ്. ഇതിന് കുട്ടിക്ക് ജന്മം നല്‍കിയവള്‍ കൂട്ടുനില്‍ക്കുകയും ചെയ്തു.


കോണിപ്പടിയില്‍നിന്ന് വീണാണ് മൂന്നു വയസുകാരന് പരുക്കേറ്റതെന്നായിരുന്നു പിതാവ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പറഞ്ഞത്. എന്നാല്‍ ആശുപത്രി അധികൃതരുടെ സമയോചിതമായ ഇടപെടല്‍ ഇരു സംഭവങ്ങളിലും കുറ്റാക്കരായവരെ നിയമത്തിന് മുന്നിലെത്തിച്ച് അഴിക്കുള്ളിലാക്കി. രണ്ടു കുഞ്ഞുങ്ങളുടെയും മരണകാരണവും ഒന്നുതന്നെ, തലച്ചോറിനേറ്റ ക്ഷതം.


ഏഴു വയസുകാരന്റെ തലയോട്ടി പൊട്ടി തലച്ചോര്‍ ഇളകിമാറിയിരുന്നുവെങ്കില്‍ മൂന്നു വയസുകാരന്റെ തലച്ചോറിനും മാരക പരുക്കേറ്റിരുന്നു. ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ അതീവഗുരുതരാവസ്ഥയിലായിരുന്നു. ആശുപത്രിയിലെ വിവിധ വിഭാഗങ്ങള്‍ യോജിപ്പിച്ചാണ് ചികിത്സ നല്‍കിയിരുന്നതും. ആദ്യം മുതല്‍തന്നെ വെന്റിലേറ്ററിന്റെ സഹായം തേടിയിരുന്ന ഇരുവരും മരണം വരെ വെന്റിലേറ്ററില്‍ തുടരുകയും ചെയ്തു. ദീര്‍ഘകാലമായി ഈ രണ്ടു കുരുന്നുകള്‍ അനുഭവിച്ചിരുന്നത് കൊടിയ മര്‍ദനമാണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
പന്ത് തട്ടിക്കളിക്കേണ്ട പ്രായത്തില്‍ അവരെ പന്താക്കി എറിഞ്ഞപ്പോഴും തൊട്ടുതലോടേണ്ട ഇളംമേനിയില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളലേല്‍പ്പിച്ചപ്പോഴും അവര്‍ പ്രതികരിച്ചില്ല, മോണകാട്ടി ചിരിച്ചതേയുള്ളൂ, ആശുപത്രികിടക്കയില്‍ മരണത്തോട് മല്ലിട്ട് വേദന കടിച്ചമര്‍ത്തുമ്പോഴും അരുടെ ചുണ്ടില്‍ തങ്ങിനിന്നത് 'അമ്മേ' എന്നു മാത്രം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago
No Image

ദമാമിൽ ഫ്ലാറ്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: മൂന്ന് മരണം, മൂന്ന് പേർക്ക് ഗുരുതരം, 20 പേർക്ക് പരിക്ക്

Saudi-arabia
  •  2 months ago
No Image

രജനീകാന്ത് ആശുപത്രിയില്‍

National
  •  2 months ago
No Image

സലൂണില്‍ മുടി വെട്ടാന്‍ പോകുമ്പോള്‍ സൂക്ഷിച്ചോളൂ...! മുടിവെട്ടുമ്പോള്‍ മസാജിന്റെ പേരില്‍ കഴുത്തു തിരിച്ചു- യുവാവിന് മസ്തിഷ്‌കാഘാതം

Kerala
  •  2 months ago