അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ പ്രളയ ദുരിതാശ്വാസം നല്‍കിയില്ല: തിരുവഞ്ചൂര്‍
കോട്ടയം: പ്രളയ ദുരിതാശ്വാസത്തിനായി ആറായിരം കോടി പിരിച്ച സംസ്ഥാന സര്‍ക്കാര്‍ അതില്‍ ഭൂരിഭാഗവും അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാതെ വച്ചിരിക്കുകയാണെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
1878 കോടി മാത്രമാണ് ദുരിതബാധിതര്‍ക്കായി ചെലവഴിച്ചത്. ഇത് സര്‍ക്കാര്‍ ജനങ്ങളോട് ചെയ്യുന്ന കൊടിയ വഞ്ചനയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോട്ടയം പ്രസ് ക്ലബിന്റെ ബാറ്റില്‍ 2019 പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സാഹചര്യത്തില്‍ പ്രളയസെസ് പൂര്‍ണമായും പിന്‍വലിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം സെസ് പ്രഖ്യാപിക്കാനിരിക്കുകയാണെന്നാണ് വിവരം.
രണ്ട് മാസം മുന്‍പ് സര്‍ക്കാരിന്റെ നേട്ടമായി പറഞ്ഞ വിഷയങ്ങളെക്കുറിച്ച് സി.പി.എം തെരഞ്ഞെടുപ്പില്‍ മൗനം പാലിക്കുകയാണ്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ആചാര ലംഘനത്തെക്കുറിച്ചും 50 ലക്ഷം പേര്‍ പങ്കെടുത്തുവെന്ന് പറയുന്ന വനിതാ മതിലിനെക്കുറിച്ചും സി.പി.എം മൗനം പാലിക്കുകയാണ്. തുടര്‍ ഭരണം ഉറപ്പുവരുത്താന്‍ കോണ്‍ഗ്രസിനെ ബി.ജെ.പിയെ വളര്‍ത്താനുള്ള തന്ത്രമാണ് സി.പി.എം പയറ്റിയത്. ഇതുമൂലം തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്താകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."