HOME
DETAILS
MAL
ഓഫിസുകള്‍ക്ക് നേരെയുള്ള അക്രമം സി.പി.എം അവസാനിപ്പിക്കണം: എന്‍. വേണു
backup
April 30 2017 | 21:04 PM
വടകര: ഒഞ്ചിയത്തും പരിസര പ്രദേശങ്ങളിലും ആര്.എം.പി.ഐയുടെ ഓഫിസുകള്‍ സി.പി.എം നേതൃത്വത്തിന്റെ അറിവോടെ വ്യാപകമായി അക്രമിക്കപ്പെടുകയാണെന്നും ഇത്തരം നടപടി ഉടന്‍ അവസാനിപ്പിക്കണമെന്നും ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു ആവശ്യപ്പെട്ടു. ടി.പി ചന്ദ്രശേഖരന് ദിനാചരണത്തിന്റെ ഭാഗമായി ഫ്ളക്സ് ബോര്‍ഡുകള്‍ കൂട്ടത്തോടെ നശിപ്പിച്ചതിന് തുടര്‍ച്ചയായാണ് ചോറോട് ലോക്കല്‍ കമ്മിറ്റി ഓഫിസും കണ്ണൂക്കരയിലെ ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി ഓഫിസും തകര്‍ത്തത്. ഒഞ്ചിയം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനിടയില്‍ നടക്കുന്നഅക്രമങ്ങള് നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് വേണു പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."