പമ്പ മണല്‍ക്കടത്തില്‍ വിജിലന്‍സ് അന്വേഷണം വേണം; ചെന്നിത്തല കോടതിയിലേക്ക്
കൊച്ചി: പമ്പയിലെ മണല്‍ക്കടത്തിനു പിന്നില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണ് നടക്കുന്നത്. ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വിജിലന്‍സ് അന്വേഷണ ആവശ്യം സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. സര്‍ക്കാരിനെതിരേ പല ആരോപണങ്ങള്‍ ഉണ്ടാകുമ്പോളും വിജിലന്‍സ് നോക്കുകുത്തിയായി നില്‍ക്കുകയാണ്. ഒരു പരാതിയിലും വിജിലന്‍സ് അന്വേഷണം നടക്കുന്നില്ല. സര്‍ക്കാര്‍ വിജിലന്‍സിനെ വന്ധ്യംകരിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഈ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടതും വിജിലന്‍സ് മേധാവിക്ക് കത്ത് നല്കിയതും. അന്വേഷിക്കുന്നില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുക എന്നതാണ് അടുത്ത മാര്‍ഗമെന്നും ചെന്നിത്തല പറഞ്ഞു.
അഴിമതിയും കൊള്ളയും നടത്തുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരിച്ചുവരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."