എല്‍.ഡി.എഫിനായി വോട്ടിന് പണം കൊടുക്കാന്‍ കൊല്ലത്ത് ഇവന്റ് മാനേജ്‌മെന്റ്: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടിനുവേണ്ടി പണം വിതരണം ചെയ്യുന്നതിന് എല്‍.ഡി.എഫ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ ചുമതലപ്പെടുത്തിയെന്ന് ഉമ്മന്‍ ചാണ്ടി. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ ഏല്‍പിച്ച് വോട്ടിനു പണം വിതരണം ചെയ്യുന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും കണ്‍വീനറും ജില്ലാ വരണാധികാരിക്കും പൊലിസിനും തെരഞ്ഞെടുപ്പ് കമ്മിഷനും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
പാര്‍ട്ടി ആളുകളുടെ ലിസ്റ്റ് കൊടുക്കുകയും ഇവന്റ് മാനേജ്‌മെന്റുകാര്‍ പണം വിതരണം ചെയ്യുകയുമാണ്. പല മണ്ഡലങ്ങളിലും ഈ രീതി പയറ്റുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വോട്ടര്‍മാരെ പണം കൊടുത്തും മറ്റും സ്വാധീനിക്കാനും ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെവരെ സി.പി.എം രംഗത്തിറക്കുന്നത് അവരുടെ പരാജയഭീതിയുടെ ആഴം വ്യക്തമാക്കുന്നതാണ്. ഏഴു ദശാബ്ദത്തിലധികമായി നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനത്തിന് ഇത് മാരകമായ പ്രഹരമേല്‍പ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."