HOME
DETAILS

മോദിക്കെതിരേ ഇരുമുന്നണികളും

  
backup
April 19 2019 | 21:04 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%87%e0%b4%b0%e0%b5%81%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a3%e0%b4%bf

 

മോദി നടത്തുന്നത്
വര്‍ഗീയപ്രചാരണം: ചെന്നിത്തല

തിരുവനന്തപുരം: പരാജയഭീതിപൂണ്ട നരേന്ദ്ര മോദി വര്‍ഗീയ പ്രചാരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് ഉറപ്പായതോടെ വര്‍ഗീയ പ്രചാരണം മാത്രമാണ് മോദി നടത്തുന്നത്. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വപ്പോലും വര്‍ഗീയ കണ്ണോടെയാണ് പ്രധാനമന്ത്രി കാണുന്നത്.
പത്തനംതിട്ടയിലോ, തിരുവനന്തപുരത്തോ രാഹുല്‍ മത്സരിക്കാത്തതെന്തെന്ന മോദിയുടെ ചോദ്യവും പച്ചയായ വര്‍ഗീയതയാണ്. ശബരിമല കര്‍മസമിതി ആര്‍.എസ്.എസുകാരാണ്. അവര്‍ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളാണ്. പ്രചാരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കും സി.പി.എമ്മിനും രാഷ്ട്രീയലക്ഷ്യം മാത്രമാണ്. വിശ്വാസ സംരക്ഷണത്തിന് ഏതറ്റംവരെയും പോകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനും വഞ്ചിക്കാനുമുള്ളതാണ്. ഒന്നും ചെയ്യാതെയാണ് തിരുവനന്തപുരത്തുവന്ന് വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ കോടതി മുതല്‍ പാര്‍ലമെന്റുവരെ പോരാടുമെന്ന് പറയുന്നത്. ഇത് ആളെ പറ്റിക്കാനുള്ള നടപടിയാണെന്നും മോദി മുതലക്കണ്ണീര്‍ പൊഴിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തിന്റെ തുടക്കം മുതല്‍ കോണ്‍ഗ്രസ് ഭരണഘടനാപരവും നിയമപരവുമായ വഴികളാണ് തേടിയത്. മോദിയും പിണറായിയും വിശ്വാസ സംരക്ഷണത്തിനെതിരേ കടുത്ത നടപടികളാണ് സ്വീകരിച്ചത്.
യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയുടെ കാര്യത്തില്‍ ആവശ്യമായ നിയമം ഉണ്ടാക്കാന്‍ യു.ഡി.എഫ് ഉറച്ചുനില്‍ക്കും. ഭരണനേട്ടങ്ങളൊന്നും പറയാനില്ലാതെ പ്രധാനമന്ത്രി ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അത് കേരളത്തില്‍ നടക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ ഭാഷ ആര്‍.എസ്.എസ്
പ്രചാരകന്റേത്: പിണറായി


പഴയങ്ങാടി (കണ്ണൂര്‍): പഴയ ആര്‍.എസ്.എസ് പ്രചാരകന്റെ രീതിയിലേക്കു വീണ്ടും എത്തിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദൈവനാമം ഉച്ചരിക്കുന്നവരെ കേസില്‍ കുടുക്കുന്നുവെന്നാണ് മോദിയുടെ ആരോപണം. എന്നാല്‍ അങ്ങനെയൊരു സംഭവം പോലും നാട്ടില്‍ ഉണ്ടായിട്ടില്ല. ഒരു പ്രധാനമന്ത്രിക്കു ചേര്‍ന്ന പ്രസ്താവനയല്ല ഇതെന്നും പഴയങ്ങാടിയില്‍ എല്‍.ഡി.എഫ് റാലി ഉദ്ഘാടനം ചെയ്യുന്നതിനിടെ പിണറായി പറഞ്ഞു.
ക്രിമിനല്‍ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതു കൊണ്ടാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. ശബരിമലയെ കലാപ ഭൂമിയാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതു നടക്കാത്തതിന്റെ ഇച്ഛാഭംഗമാണു മോദിക്ക്. പണ്ട് ഗുജറാത്തില്‍ കളിച്ച കളികള്‍ ഇവിടെ നടത്താന്‍ അവര്‍ക്കുവേണ്ട നിര്‍ദേശം നല്‍കിയതു മോദിയാണ്. അവരെ വെള്ളപൂശി സംസാരിക്കുന്നതിലൂടെ അതാണ് മനസിലാകുന്നത്. നിയമത്തിന് അധീതരായി ഇവിടെ ആരെയും ഉയരാനോ പറക്കാനോ അനുവദിക്കില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമികളായ ആര്‍.എസ്.എസുകാര്‍ക്കു ലഭിക്കുന്ന സംരക്ഷണം കേരളത്തില്‍ ലഭിക്കില്ല. കമ്യൂണിസ്റ്റുകാര്‍ പൂജാകര്‍മങ്ങളെ എതിര്‍ക്കുന്നുവെന്നതാണ് പ്രധാനമന്ത്രിയുടെ മറ്റൊരു ആരോപണം. പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ആളായതുകൊണ്ട് ആ ഭാഷയില്‍ മറുപടി പറയുന്നില്ല.
യു.എ.ഇ 700 കോടി നല്‍കാമെന്നു പറഞ്ഞപ്പോള്‍ അതിന് അനുമതി ചോദിച്ചെങ്കിലും നിഷേധിച്ചു. ലോകമെമ്പാടുമുള്ള മലയാളികളെ കാണാന്‍ അനുമതി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ഒഴികെ ആര്‍ക്കും അനുമതി നല്‍കിയില്ല. കേരളം കൂടുതല്‍ ദുരന്തത്തിലേക്കു പോകട്ടെ എന്ന മാനസികാവസ്ഥയാണ് അതിനു പിന്നില്‍.
കേന്ദ്ര ജലകമ്മിഷന്‍ പറഞ്ഞത് പ്രളയം പ്രകൃതി ദുരന്തമാണെന്നാണ്. എന്നാല്‍ മോദി കാര്യങ്ങള്‍ മനസിലാക്കാതെയാണ് സംസാരിക്കുന്നത്. ഇരിക്കുന്ന സ്ഥാനത്തിനുസരിച്ച് മോദി സംസാരിക്കണം. കേരളത്തിലെ ഒരു മന്ത്രിക്കെതിരേയും ഗുരുതരമായ ഒരു ആരോപണവും ഉയര്‍ന്നിട്ടില്ലെന്നും പിണറായി പറഞ്ഞു.


മോദിയുടേത് പുകമറ: എന്‍.സി.പി

തലശ്ശേരി: ഇടയ്ക്കിടെ കേരളത്തിലെത്തി പ്രധാനമന്ത്രി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ പുകമറയെന്ന് എന്‍.സി.പി ദേശീയ സെക്രട്ടറി ടി.പി പീതാംബരന്‍. ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ഭരിക്കുമ്പോള്‍ അമേരിക്കയില്‍ നിന്നടക്കം സഹായം സ്വീകരിച്ച നരേന്ദ്രമോദി പ്രളയത്തില്‍ തകര്‍ന്ന കേരളത്തിനു കരകയറാന്‍ വിദേശസഹായം പാടില്ലെന്നാണ് പറയുന്നത്.
മോദി സമൂഹത്തിലെ മതസൗഹാര്‍ദം തകര്‍ക്കുകയാണ്. ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണു കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ദേശീയതലത്തില്‍ രാഹുല്‍ഗാന്ധി പുലര്‍ത്തുന്ന രാഷ്ട്രീയസമീപനം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ സ്വീകരിക്കണമെന്നും ടി.പി പീതാംബരന്‍ പറഞ്ഞു.


മോദിയുടെ പ്രസംഗം വിശ്വാസി
സമൂഹത്തോടുള്ള വഞ്ചന:
മുല്ലപ്പള്ളി


രാഹുലിന്റെ
വയനാട്ടിലെ
സ്ഥാനാര്‍ഥിത്വം
പ്രധാനമന്ത്രിക്കുള്ള താക്കീത്

തിരുവനന്തപുരം: വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ കോടതി മുതല്‍ പാര്‍ലമെന്റ് വരെ പോരാടുമെന്ന നരേന്ദ്രമോദിയുടെ പ്രസംഗം വിശ്വാസി സമൂഹത്തോടുള്ള വഞ്ചനയും അനാദരവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കുമെന്ന് പറയുന്ന മോദി വിശ്വാസികള്‍ക്കുവേണ്ടി എന്താണ് ചെയ്തത്. ശബരിമല പ്രശ്‌നം പ്രക്ഷോഭമായി മാറിയശേഷം രണ്ടുതവണ പാര്‍ലമെന്റ് സമ്മേളിച്ചിട്ടും വിശ്വാസികള്‍ക്കുവേണ്ടി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മോദിയും ബി.ജെ.പിയും എന്തുകൊണ്ട് തയാറായില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.
ശബരിമല വിഷയം ആളിക്കത്തിച്ച് നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച ബി.ജെ.പിയും വിശ്വാസി സമൂഹത്തെ വഞ്ചിച്ച പ്രധാനമന്ത്രിയായ മോദിയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് പറഞ്ഞാല്‍ അതുവിശ്വസിക്കാന്‍ യഥാര്‍ഥ ഭക്തര്‍ തയാറാകില്ല. ശബരിമലയെ മറ്റൊരു അയോധ്യയാക്കി രാഷ്ട്രീയനേട്ടം കൊയ്യാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിച്ചത്.
ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിലൂടെ രാജ്യത്തെ ദക്ഷിണ ഉത്തര ഇന്ത്യയെന്ന് വിഭജിച്ച മോദിക്കുള്ള താക്കീതാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം. മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും പതാകവാഹകനായി വയനാട് മത്സരിക്കുക വഴി ഇന്ത്യ ഒന്നാണെന്ന മഹാസന്ദേശമാണ് രാഹുല്‍ ഗാന്ധി നല്‍കുന്നത്. രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനാധിപത്യ വിശ്വാസികളുടെ ആഗ്രഹമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago