ഉദാരമതികളുടെ കനിവു കാത്ത് അജയ്
ആലക്കോട്: മസിലുകള്‍ക്കു ബലം കുറയുന്ന അപൂര്‍വ രോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. ഒന്‍പതാംക്ലാസില്‍ പഠിക്കുമ്പോഴാണ് ഉദയഗിരി കാര്‍ത്തികപുരത്തെ മേടയില്‍ അജയ്(19)ക്ക് രോഗലക്ഷണം കണ്ടു തുടങ്ങിയത്. നടന്നു പോകുമ്പോള്‍ കാലുകള്‍ക്ക് ബലക്ഷയം സംഭവിച്ചു നിലത്തു വീഴലായിരുന്നു തുടക്കം. ആയുര്‍വേദ ചികിത്സ നടത്തുന്നതിനിടെ പഠനം തുടരുകയും പത്താം ക്ലാസില്‍ ഓണപരീക്ഷ എഴുതുകയും ചെയ്തു. എന്നാല്‍ പിന്നീട് എഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം മസിലുകള്‍ തളര്‍ന്നതോടെ പഠനം പാതിവഴിയില്‍ ഉപേഷിക്കേണ്ടിവന്നു. ഇതിനിടെ ന്യൂമോണിയ ബാധിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മാസങ്ങളോളം വെന്റിലേറ്ററില്‍ കഴിയുകയും ചെയ്തു. മസിലുകള്‍ മുഴുവന്‍ തളര്‍ന്നതോടെ സംസാര ശേഷി ഉള്‍പ്പെടെ നഷ്ടപ്പെട്ട അവസ്ഥയിലാണ് അജയ്. ചികിത്സയ്ക്കായി ഇതിനോടകം ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വന്നു. നിര്‍മാണ തൊഴിലാളിയായ ഷാജുവിന്റെയും ഉഷയുടെയും ഏക മകനാണ്. നാട്ടുകാരുടെ ചില്ലറ സഹായം കൊണ്ടാണ് ഇത്രയും നാള്‍ പിടിച്ചുനിന്നത്. ആലക്കോട് സഹകരണ ആശുപത്രിയിലാണ് ഇപ്പോള്‍ അജയിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. മരുന്നിനും മറ്റുമായി അയ്യായിരത്തോളം രൂപയാണു ദിവസേനയുള്ള ചെലവ്. അജയുടെ ചികിത്സയ്ക്കായി വാര്‍ഡ് മെമ്പര്‍ ചെയര്‍മാനായി നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. മണക്കടവ് ഗ്രാമീണ്‍ ബാങ്കില്‍ 40448101013108 നമ്പര്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."