ആദ്യകാല മത്സ്യ ഗവേഷണകേന്ദ്രം അറുപതിന്റെ നിറവില്‍
മട്ടാഞ്ചേരി: രാജ്യത്തെ ആദ്യകാല മത്സ്യ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ സിഫ്റ്റിന് അറുപത് തികയുന്നു. മത്സ്യബന്ധന മേഖലക്ക് ശാസ്ത്രീയമുഖം നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സ്ഥാപനമാണ് സിഫ്റ്റ്. കേന്ദ്രസര്‍ക്കാരിന്റെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് കേന്ദ്രം 1957ഏപ്രില്‍ 29ന് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.
പരിഷ്‌കൃത മത്സ്യബന്ധന യാനങ്ങള്‍ക്കെല്ലാം ശാസ്ത്രീയ അടിത്തറയിട്ടത് സിഫ്റ്റാണ്. ഇവിടെനിന്നുള്ള രൂപകല്‍പനയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് ബോട്ടുകളും വള്ളങ്ങളും നിര്‍മിച്ച് വന്നത്. 85 ശതമാനം ബോട്ടുകളുടെയും ഒറിജിനല്‍ ഡിസൈന്‍ സിഫ്റ്റിന്റേതാണ്. ആദ്യകാലത്ത് ബോട്ടുകളുടെ രൂപകല്‍പനയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച കേന്ദ്രം പിന്നീട്, മത്സ്യ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സാന്നിധ്യം അറിയിച്ചു.
ഇന്ധനക്ഷമത കൂടിയ ബോട്ടുകളാണ് ഇപ്പോള്‍ ഡിസൈന്‍ ചെയ്യുന്നത്. ഉപയോഗ കാലാവധി വര്‍ധിപ്പിക്കാനുള്ള പരീക്ഷണവും പൂര്‍ത്തിയാക്കി. സൂര്യതാപം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ബോട്ടുകളും നിര്‍മിച്ചു.
ഫ്രീ സിംഗ്, ചില്ലിംഗ്, ഡ്രൈയിംഗ് തുടങ്ങി മിക്ക ടെക്‌നോളജികളും രൂപപ്പെടുത്തി. മീന്‍ ഉണക്കുന്നതിന് നിരവധി ഉപകരണങ്ങള്‍ കണ്ടുപിടിച്ചു. ഇതിന്റെ പ്രയോജനം തൊഴിലാളികള്‍ക്ക് ലഭ്യമാക്കി. മീനിന്റെ ആഭ്യന്തര മാര്‍ക്കറ്റ് ശക്തിപ്പെടുത്തുന്നതിന് നിരവധി കണ്ടുപിടിത്തങ്ങളും നടത്തി.
റെഡി ടു കുക്ക്, റെഡി ടു ഈറ്റ്, റെഡി ടു സെര്‍വ് എന്നീ മീന്‍ വിഭവങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് സാങ്കേതികവിദ്യയും വികസിപ്പിച്ചു. മീന്‍കറി പായ്ക്ക് ചെയ്യുന്നതിനും പ്രത്യേക സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. മീന്‍ അവശിഷ്ടങ്ങളില്‍ നിന്ന്, പുതിയ ഉല്‍പന്നങ്ങളുണ്ടാക്കുന്നതിനുള്ള വിദ്യയും കണ്ടെത്തി.
മീന്‍ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതിന് പകരം അവയില്‍ നിന്ന് മരുന്നുകള്‍ ശാസ്ത്രീയമായ കണ്ടെത്തലുകളിലൂടെ ഉത്പാദിപ്പിക്കുവാനും സംവിധാനം ഉണ്ടാക്കി. കടല്‍ സസ്യങ്ങളില്‍ നിന്ന് മരുന്നുകളും, ആരോഗ്യപാനിയങ്ങളും ഉത്പാദിക്കാം എന്നും കണ്ടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."