കടലില്‍ പ്ലാസ്റ്റിക് തള്ളല്‍: മത്സ്യസമ്പത്ത് കുറയുന്നു
കണ്ണൂര്‍: കടലില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് തള്ളുന്നത് മത്സ്യസമ്പത്തിന് കടുത്ത ഭീഷണിയാകുന്നു. ഇതുകാരണം പരമ്പരാഗതമായി ലഭിച്ച മത്സ്യത്തിന് വന്‍ കുറവുണ്ടായെന്ന് വ്യാപാരികള്‍ പറയുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ നാല്‍പതുശതമാനം മത്സ്യമാണ് കുറഞ്ഞത്. മത്തി,അയല,ചെമ്മീന്‍ തുടങ്ങിയവയാണ് കേരളത്തില്‍ കൂടുതല്‍ ലഭ്യമാകുന്ന മത്സ്യങ്ങള്‍.കൂടാതെ ചെറു മത്സ്യങ്ങളും ഞണ്ടുകളും ധാരാളം ലഭിക്കാറുണ്ട്. എന്നാല്‍ മത്സ്യങ്ങളുടെ പ്രജനനകാലമായ മണ്‍സൂണില്‍ ട്രോളിങ് നിരോധനം നടപ്പാക്കിവരാറുണ്ടെങ്കിലും മത്സ്യസമ്പത്തിലെ കുറവ് പരിഹരിക്കാനാവുന്നില്ല.
വന്‍കിട വിദേശകപ്പലുകള്‍ ഉള്‍ക്കടലുകളില്‍ ഈ കാലങ്ങളിലും വന്‍ മത്സ്യകൊയ്ത്താണ് നടത്തുന്നത്. തദ്ദേശീയര്‍ക്ക് മത്സ്യം ലഭിക്കുന്നത് കുറയുന്നുവെന്ന് ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ് അസോയിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.എം.കെ കുഞ്ഞി സുപ്രഭാതത്തോട് പറഞ്ഞു.
ഇതിനു പുറമെയാണ് കടലോരങ്ങളില്‍ നടക്കുന്ന മാലിന്യനിക്ഷേപം. സമ്പൂര്‍ണ ശുചിത്വയജ്ഞത്തിന്റെ ഭാഗമായി നാടെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കുപ്പത്തൊട്ടിയാകുന്നത് കടലും തീരവുമാണ്. അനിയന്ത്രിതമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
കടലിനു സമീപത്തായി പ്രവര്‍ത്തിക്കുന്ന ആശുപത്രികളും വ്യവസായശാലകളും കടല്‍മലിനമാക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിനെതിരേ നടപടിയെടുക്കാന്‍ ഫിഷറീസ് വകുപ്പിന് കഴിയുന്നില്ല.
രാത്രികാലങ്ങളില്‍ അറവുമാലിന്യങ്ങള്‍ തള്ളുകയും പിന്നീടത് കരയ്ക്കടിയുകയും ചെയ്യുന്നതും വര്‍ധിച്ചിട്ടുണ്ട്. കടലോരങ്ങളില്‍ തെരുവുനായ്ക്കള്‍ വര്‍ധിക്കാനും ദുര്‍ഗന്ധം വമിക്കാനും ഇതിടയാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."