ബഹ്റൈനില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അഞ്ച് മലയാളികളില്‍ രണ്ടുപേര്‍ മരിച്ചു; മൂന്നു പേർ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്
മനാമ: ബഹ്റൈനിൽ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ച് മലയാളികളിൽ രണ്ടു പേര് മരണപ്പെട്ടു. മൂന്നു പേർ ഗുരുതര നിലയിൽ ചികിത്സയിലാണ്.
തൃശൂർ ചെന്ത്രാപിന്നി വെളമ്പത്ത് അശോകന്റെ മകൻ രജീബ് (39), വെളമ്പത്ത് സരസന്റെ മകൻ ജിൽസു (31) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ മറ്റു മൂന്നു പേര് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവിടെ റിഫ പ്രവിശ്യയില്‍ ഹാജിയാത്തിൽ ന്യൂ സൺലൈറ്റ് ഗാരേജിലെ ജീവനക്കാരാണ് മൂന്നുപേർ. ഇവരുടെ സുഹൃത്തുകളാണ് മറ്റ് രണ്ട്പേര്.
ശനിയാഴ്ച രാവിലെ ഇവരുടെ വർക് ഷോപ്പ് തുറക്കാത്തതിനാൽ അന്വേഷിച്ചെത്തിയവരാണ് ഗാരേജിനോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് ഇവരെ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടെയാണ് രണ്ടുപേര്‍ മരണപ്പെട്ടത്. ഇവരുടെ കുടുംബം നാട്ടിലാണ്. അപകട കാരണം വ്യക്തമല്ല. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."