വേനല്‍മഴ തുടരുന്നു; പാലക്കാട് ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ വേനല്‍മഴ തുടരുന്നു. തെക്കന്‍ ജില്ലകളിലാണ് ഇന്നലെ മഴ ശക്തിപ്പെട്ടത്. ഈ മാസം 23 വരെ എല്ലാ ജില്ലകളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍ ഒരാഴ്ച കൂടി ഇടിയോടുകൂടെയുള്ള മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
ഇന്ന് പാലക്കാട് ജില്ലയില്‍ ഒറ്റപ്പെട്ട കനത്തമഴക്ക് സാധ്യതയുള്ളതിനാല്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഇന്ന് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 11 സെ.മി വരെ ശക്തിയുള്ള മഴക്കാണ് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലും മഴ തുടരും. വൈകിട്ടു മുതല്‍ ഇടിയോടുകൂടെയുള്ള മഴക്കാണ് സാധ്യത. മണിക്കൂറില്‍ 45 കി.മി വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.
കര്‍ണാടകയിലും തമിഴ്നാട്ടിലും ഒറ്റപ്പെട്ട മഴ തുടരുകയാണ്. മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ചൂട് കുറഞ്ഞു. മിക്ക ജില്ലകളിലും ചൂട് സാധാരണ രീതിയിലേക്ക് കുറയുകയാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
ഇന്നലെ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറില്‍ തൃശൂര്‍ ജില്ലയിലെ എനമക്കലിലാണ് കനത്തമഴ രേഖപ്പെടുത്തിയത്. ഇവിടെ 8 സെ.മി മഴ പെയ്തു.
വടക്കാഞ്ചേരി, പാലക്കാട്, ആലുവ, എന്നിവിടങ്ങളിലും 6 സെ.മി മഴ രേഖപ്പെടുത്തി.
തളിപറമ്പ്-4, തലശ്ശേരി-2, കണ്ണൂര്‍-1.3, കൊയിലാണ്ടി-4, വയനാട്ടിലെ കുപ്പാടി- 5, വൈത്തിരി-25, മാനന്തവാടി-3.8, അമ്പലവയല്‍-6.2, പൊന്നാനി- 28.4, അങ്ങാടിപ്പുറം- 19.2, പെരിന്തല്‍മണ്ണ- 26, ചിറ്റൂര്‍-29, കൊല്ലങ്കോട്-22, ആലത്തൂര്‍-14, ഒറ്റപ്പാലം-17, പാലക്കാട്-46.6, പട്ടാമ്പി-40.1, തൃശൂരിലെ കൊല്ലങ്കോട്- 51, കുന്നംകുളം-6.4, ഇരിങ്ങാലക്കുട- 40.8, എനമക്കല്‍- 78.4, ചാലക്കുടി-5.2, വടക്കാഞ്ചേരി- 57, വെള്ളാനിക്കര-38.6, ആലുവ-51, കൊച്ചി-34.2, നെടുമ്പാശ്ശേരി- 4.9, ചേര്‍ത്തല 11, കായംകുളം- 7.2, മാവേലിക്കര-19.4, ആലപ്പുഴ- 1.2, കോട്ടയം ജില്ലയിലെ കോഴഞ്ചേരി- 15.8, വൈക്കം-2, കോട്ടയം-4.0, തൊടുപുഴ- 17, മുന്നാര്‍-7.4, പത്തനംതിട്ട കുരുടുമണ്ണില്‍-2.6, കോന്നി-17, കൊല്ലം- 10, പുനലൂര്‍-26.6, വര്‍ക്കല- 10, തിരുവനന്തപുരം- 0.1, നെടുമങ്ങാട്-30.8 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."