HOME
DETAILS
MAL
തലശ്ശേരി- വളവുപാറ റോഡ് രണ്ടാംഘട്ട പ്രവൃത്തിക്കായി പരിശോധന
backup
July 19 2016 | 19:07 PM
തലശ്ശേരി: പാതിവഴിയില്‍ നിന്നുപോയ തലശ്ശേരി- വളവുപാറ റോഡിന്റെ രണ്ടാംഘട്ട പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി എരഞ്ഞോളിപ്പാലത്തിനു സമീപം മുതല്‍ കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ത്വരിതഗതിയില്‍ ആരംഭിക്കേണ്ട പ്രവൃത്തിയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. റോഡിലെ 23 കല്‍വര്‍ട്ടുകള്‍ ഉടനെ പൂര്‍ത്തിയാക്കാന്‍ കെ.എസ്.ടി.പി സംഘം തീരുമാനിച്ചു. ശേഷം ഓവുചാലുകളുടെ പ്രവൃത്തിയും നടത്തും. മഴ മാറിയാല്‍ മാത്രമേ റോഡിന്റെ പ്രവൃത്തി ആരംഭിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിര്‍മാണം പാതിവഴിയിലായതോടെ റോഡിന് സമീപത്തെ ഓവുചാലുകളും കല്‍വര്‍ട്ടുകളും വാഹനയാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അപകട ഭീഷണിയുയര്‍ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."