പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ സംഘടനകളുടെ സഹകരണം ആവശ്യം: മന്ത്രി
കൊല്ലം: പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ സംഘടനകളുടെ സഹകരണം ആവശ്യമാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷന് കൊല്ലത്ത് സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന എക്സിക്യൂട്ടീവ് ക്യാംപിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും ഇതിനായി കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സച്ചാര്‍ റിപ്പോര്‍ട്ടിലും പാലൊളി റിപ്പോര്‍ട്ടിലും പറഞ്ഞിട്ടുള്ള അറബിക് സര്‍വകലാശാല സ്ഥാപിക്കുന്ന കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തുകയും സാധ്യതകള്‍ ആരായുകയും ചെയ്യുമെന്നും അറബിക് സര്‍വകലാശാലക്കായി കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദം ചെലുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് എ മുഹമ്മദ് അധ്യക്ഷനായി.
കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി സമാപനസന്ദേശം നല്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി അബ്ദുല്‍ അസീസ് കര്‍മ്മ പദ്ധതി പ്രഖ്യാപനം നടത്തി. എ യൂനുസ് കുഞ്ഞ്, കുരീപ്പള്ളി ഷാജഹാന്, കാര്യറ നസീര്‍, വി.എ റഹ്മാന്, എസ് അഹമ്മദ് ഉഖൈല്‍, എഫ് ഖയ്സ്, ഫസലുദീന് കുറ്റിച്ചിറ, സി.എച്ച് ഹംസ മാസ്റ്റര്‍, കുണ്ടറ അഹമ്മദ് കുഞ്ഞ്, ഇ ഷാനവാസ് ഖാന്, എച്ച് സലിം, കെ.കെ അബ്ദുല്‍ ജബ്ബാര്‍, ഖുര്‍ഷിദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."