നാടോടി ബാലികയെ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി റിമാന്‍ഡില്‍
കാഞ്ഞങ്ങാട്: നാടോടിസംഘത്തിലെ ബാലികയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ പ്രതിയായ പെരിയ ആയമ്പാറയിലെ മുരളീധരനെ(42)യാണ് ബേക്കല്‍ സി.ഐ വിശ്വംഭരന്‍ അറസ്റ്റു ചെയ്തു ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയത്.
കര്‍ണാടകയിലെ ഷിമോഗയില്‍ നിന്ന് വന്ന സംഘത്തില്‍പെട്ട പെണ്‍കുട്ടിയാണ് ഇയാളുടെ പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
ആശുപത്രിയിലെ പരിശോധനയില്‍ പെണ്‍കുട്ടി മൂന്ന് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ മുരളീധരന്റെ കടക്ക് സമീപത്തായിരുന്നു പെണ്‍കുട്ടിയും കുടുംബവും ടെന്റടിച്ച് താമസിച്ചിരുന്നത്.
ഈ സമയത്ത് പല തവണകളിലായി പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ആശുപത്രി അധികൃതര്‍ അറിയിച്ചതിനെതുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ബേക്കല്‍ പൊലിസില്‍ പരാതി നല്‍കി. ബേക്കല്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ മുരളീധരനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."