HOME
DETAILS

സ്ഥാനാര്‍ഥിയുടെ 'രാജി പ്രഖ്യാപനം' പൊന്നാനിയില്‍ ഇടതിന് ആശങ്ക

  
backup
April 19 2019 | 22:04 PM

%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf-%e0%b4%aa%e0%b5%8d

 

മലപ്പുറം: പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുമെന്ന ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം അവസാനഘട്ടത്തില്‍ ഇടതുപക്ഷത്തിനു ആശങ്കയായി. യു.ഡി.എഫിനെതിരേ മണ്ഡലം പിടിക്കുകയെന്ന ലക്ഷ്യത്തോടെ നിയോഗിച്ച നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറാണ് പ്രചാരണത്തിന്റെ ഫൈനല്‍ വിസിലില്‍ മുന്നണിയെ ഞെട്ടിച്ചത്.


പൊന്നാനി ഇത്തവണ ഇടതു അനുകൂല തരംഗം സൃഷ്ടിക്കാനാവുമെന്ന എല്‍.ഡി.എഫ് കണക്കുകൂട്ടലാണ് അന്‍വറിന്റെ സ്ഥാനാര്‍ഥിത്വത്തിനു പിന്നില്‍. നിലമ്പൂരില്‍ ആര്യാടന്റെ തട്ടകത്തില്‍ അന്‍വര്‍ നേടിയ വിജയം മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തെ പരിഗണിച്ചതും. പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കേ തന്നെയാണ് ഇത്തവണയും സ്വതന്ത്രനെ നിര്‍ത്താനുള്ള തീരുമാനം. അതേസമയം, തോറ്റാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എം.എല്‍.എ പറഞ്ഞത് ഇടതിനെ ആശങ്കപ്പെടുത്തി.
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലായിരുന്നു ആദ്യപ്രഖ്യാപനം. ഒടുവില്‍ ഫിനിഷിങ് പോയിന്റിലെത്തിയതോടെ താന്‍ പരാജയപ്പെട്ടാല്‍ നിലമ്പൂരിലെ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് കഴിഞ്ഞ ദിവസം പൊന്നാനിയില്‍ വ്യക്തമായി പറയുകയും ചെയ്തു. മന്ത്രി കെ.ടി.ജലീല്‍ ഉള്‍പ്പെടെ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന റോഡ്‌ഷോയിലാണ് വ്യക്തിപരമായ കാര്യങ്ങളുമായി മുന്നോട്ടു പോവുമെന്നു സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം. പരസ്യമായി തോല്‍വി സമ്മതിക്കുന്ന നിലപാടാണ് അന്‍വര്‍ സ്വീകരിച്ചതെന്ന നിലപാടാണ് പാര്‍ട്ടിക്ക്.


നിലമ്പൂരില്‍ കോണ്‍ഗ്രസിനെതിരേ മല്‍സരിച്ചു ജയിച്ച ഓട്ടോറിക്ഷ, പൊന്നാനിയിലെ പരിചിതമായ എല്‍.ഡി.എഫ് ചിഹ്നമായ കപ്പും സോസറും എന്നിവയ്ക്കായിരുന്നു അന്‍വര്‍ ആദ്യ രണ്ടുപരിഗണന നല്‍കിയത്. ഈ രണ്ടു ചിഹ്നങ്ങളിലും മറ്റു സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നുമുണ്ട്. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ നിര്‍ബന്ധമാണ് അന്‍വറിന്റെ പൊന്നാനി സ്ഥാനാര്‍ഥിത്വം. അതേസമയം തുടക്കത്തിലെ ആവേശം പാര്‍ട്ടിക്കില്ലെന്ന വിമര്‍ശനവും സി.പി.എമ്മിനുണ്ട്. രാഹുല്‍ ഗാന്ധിക്കു ശക്തിപകരാനെന്ന സ്ഥാനാര്‍ഥി നേരത്തെ നടത്തിയ പരാമര്‍ശവും മണ്ഡലത്തില്‍ എല്‍.ഡി.എഫ് തിരിച്ചടിയായി കണ്ടിരുന്നു. അതിനിടെയാണ് മുന്‍കൂര്‍ രാജി പ്രഖ്യാപനവുമുണ്ടായത്.


കഴിഞ്ഞ ലോക്‌സഭയില്‍ എം.എ ബേബി മല്‍സരിച്ചു പരാജയപ്പെട്ടെങ്കിലും പദവി ഒഴിഞ്ഞിരുന്നില്ല. പാര്‍ട്ടിയുടെ ഈ നിര്‍ബന്ധ ബുദ്ധിയെ ആശയക്കുഴപ്പത്തിലാക്കിയാണ് തെരഞ്ഞെടുപ്പ് അങ്കത്തട്ടില്‍ വച്ചുള്ള സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം. സ്വതന്ത്ര എം.എല്‍.എ എന്ന പരിഗണനയില്‍ പാര്‍ട്ടിതലത്തില്‍ വിലക്കില്ലെന്നിരിക്കെ, അന്‍വര്‍ മുന്നണിയെ പ്രതിരോധത്തിലാക്കിയത് ഇടതിനു വലിയ തലവേദനയാണ്. നിലമ്പൂരിലെ കോണ്‍ഗ്രസ് കുത്തകസീറ്റ് ഉപതെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴയ്ക്കുന്നതും മലപ്പുറത്ത് എല്‍.ഡി.എഫിനും സംസ്ഥാന സര്‍ക്കാരിനും വലിയ തിരിച്ചടിയാകുമെന്ന് എല്‍.ഡി.എഫും സി.പി.എം നേതൃത്വവും ഭയക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago