സ്വാതന്ത്ര്യ സമരത്തിലെ ആര്‍.എസ്.എസിന്റെ പങ്കൊന്നു പറഞ്ഞു തരാമോ- മോദിയോട് പശ്ചിമ ബംഗാള്‍ ധനമന്ത്രി
കൊല്‍ക്കത്ത: സ്വാതന്ത്ര്യ സമരത്തില്‍ ആര്‍.എസ്.എസിന്റെ പങ്ക് എന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയണമെന്ന് പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്ര. സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ ചോദ്യം.
'സ്വാതന്ത്ര്യ സമര സേനാനികളെ നരേന്ദ്ര മോദി പ്രശംസിച്ചത് എന്നെ വല്ലാതെ സ്പര്‍ശിച്ചു. 1972 മുതല്‍ ആര്‍.എസ്.എസ് പ്രചാരക് ആയ പ്രധാനമന്ത്രി സ്വാതന്ത്ര്യ സമരത്തിലെ ആര്‍.എസ്.എസ് പങ്കിനെക്കുറിച്ച് ദയവായി ഞങ്ങളെ ബോധിപ്പിക്കൂ'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
എന്റെ പിതാവിന് ബ്രിട്ടീഷുകാര്‍ വധശിക്ഷ വിധിച്ചിരുന്നു. പിന്നീടത് ജീവപര്യന്തമാക്കി കുറച്ചു.
സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കളായ ഞങ്ങള്‍ക്ക് സംഘപരിവാറിന്റെ പങ്ക് സംബന്ധിച്ച സത്യം അറിയാന്‍ അവകാശമുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
PM @narendramodi praised freedom fighters. Touched. But PM, RSS Pracharak since 1972, pl educate us on RSS role in freedom struggle. My father condemned to death by British, commuted to life imprisonment. We, children of freedom fighters, have right to know truth of Sangh Parivar
— Dr Amit Mitra (@DrAmitMitra) August 15, 2020
മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനെതിരെ രോഷാകുലരാകുകയാണ് യുവാക്കള്‍. തൊഴിലില്ലായ്മക്കെതിരെ ക്യാംപയിന്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. മോദി പ്രസംഗത്തിന്റെ നീളം കൂട്ടിയിട്ട് കാര്യമില്ല ഞങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണൂ എന്നാണ് യുവാക്കളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."