HOME
DETAILS
MAL
തിരുവനന്തപുരത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണില്‍ ഇളവ്: കടകള്‍ ഏഴ് മുതല്‍ നാല് വരെ പ്രവര്‍ത്തിക്കും
backup
August 16 2020 | 11:08 AM
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശത്ത് ഇളവുകള്‍ നല്കാന് തീരുമാനം. ഓഫീസുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി. കടകള്‍ 7 മുതല്‍ 4 വരെ പ്രവര്‍ത്തിക്കും.
തീരദ്ദേശം ക്രിട്ടിക്കല്‍ കണ്ടന്‍മെന്റ് മാറ്റി കണ്ടന്‍മെന്റ് സോണാക്കി. മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കാനാണ് തീരുമാനം. ക്ലബുകള്‍ ജിമ്മുകള്‍ എന്നിവ തുടര്‍ന്നു അടഞ്ഞ് തന്നെ കിടക്കും.
തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിരവധി തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ജയിലില്‍ ഒരാള്‍ ഇന്ന് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."