HOME
DETAILS
MAL
ഐ.എസ്.എല്‍ ഏഴാം സീസണ് ഗോവയില്‍: മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍
backup
August 16 2020 | 11:08 AM
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണ് ഗോവയില്‍ വച്ച നടത്തും. ഇക്കാര്യത്തില്‍ ഐ.എസ്.എല്‍ നടത്തിപ്പുകാരായ എഫ്.എസ്.ഡി.എല്ലും ഗോവ സ്പോര്‍ട്സ് അതോറിറ്റിയും തമ്മില്‍ ധാരണയായി.നവംബറില്‍ മൂന്ന് വേദികളിലായാണ് മത്സരം. കോവിഡ് പശ്ചാത്തലത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.
ഫത്തോര്‍ദ, വാസ്കോ, ബാംബോളിം എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ നടത്തുക. ഒപ്പം പങ്കെടുക്കുന്ന എല്ല ടീമുകള്‍ക്കും ഓരോ പരിശീലനഗ്രൗണ്ടും അനുവദിക്കും. ഒക്ടോബര്‍ ഒന്നിനും പത്തിനുമിടയില്‍ ടീമുകള്‍ പ്രീസീസണ് ആരംഭിക്കുമെന്നാണ് സൂചന.
നവംബര്‍ 21 മുതല്‍ അടുത്ത മാര്‍ച്ച് 21വരെയായിരിക്കും മത്സരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."