ഒരു മിനിറ്റിനുള്ളില്‍ 'ശ്രദ്ധക്ഷണിച്ച് ' എം.എം മണി
തിരുവനന്തപുരം: നിയമസഭയില്‍ പുതുമുഖമാണ് എം.എം മണി. എന്നാല്‍, സഭയില്‍ അനുവദിച്ച സമയത്തേക്കാള്‍ അധികമെടുത്തു പ്രസംഗിക്കുന്നവര്‍ക്കു മാതൃകയാകുകയാണ് മണിയാശാന്. സ്പീക്കര്‍ അംഗങ്ങള്‍ക്കനുവദിച്ച ഒരു മിനിറ്റിനുള്ളില്‍തന്നെ അദ്ദേഹം തന്റെ ശ്രദ്ധക്ഷണിക്കല്‍ നിറവേറ്റി.
സംസ്ഥാനത്തു നാളികേരത്തിന്റെ വിലയിടിവ് തടയേണ്ടതിന്റെയും നാളികേര സംഭരണം പുനരാരംഭിക്കേണ്ടതിന്റെയും ആവശ്യകതയായിരുന്നു ശ്രദ്ധക്ഷണിക്കല്‍. കൃഷിവകുപ്പ് കേരഫെഡ് വഴി നാളികേരം സംഭരിക്കുന്നുണ്ടെന്നും ഇനി എല്ലാ കൃഷിഭവനുകളുംവഴി നാളികേരം സംഭരിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചുവരുന്നുവെന്നും കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ മറുപടിനല്കി. നാളികേര ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യമായ ടെക്നോളജി സംസ്ഥാനത്തു കൊണ്ടുവരുമെന്നും കേടായ തെങ്ങ് വെട്ടിമാറ്റുന്നതിനു സര്‍ക്കാര്‍ സഹായം തുടരുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടി പ്രസംഗത്തിനുശേഷം അടുത്ത ശ്രദ്ധക്ഷണിക്കല്‍ ഊഴം പി. ഉബൈദുല്ലയ്ക്കായിരുന്നു. അദ്ദേഹം രണ്ടു മിനിറ്റില്‍ കൂടുതലെടുത്തു. ഈ സമയം സ്പീക്കര്‍ മണിയെ മൂന്നു പ്രാവശ്യം പ്രശംസിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."