HOME
DETAILS

ഇരു ഹറമിലെ ഉന്നത ജോലികളിൽ ഇനി സ്ത്രീകളും

  
backup
August 16 2020 | 15:08 PM

%e0%b4%87%e0%b4%b0%e0%b5%81-%e0%b4%b9%e0%b4%b1%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf

ജിദ്ദ: വിശുദ്ധ മക്കയിലെ മസ്ജിദ് ഹറമിലും മസ്ജിദുന്നബവിയിലെയും ഉയർന്ന നേതൃത്വ സ്ഥാനങ്ങളിൽ ഇനി മുതൽ വനിതകളും. ഇരു ഹറമുകളിലേയും അഫയേഴ്സ് ജനറൽ പ്രസിഡൻസി അതോറിറ്റിയിലെ മുതിർന്ന നേതൃസ്ഥാനങ്ങളിലേക്ക് 10 സ്ത്രീകളെയാണ് നിയമിച്ചത്. പ്രൊഫഷണലായ വനിതകളെ നിയമക്കുന്നതിലൂടെ സ്ത്രീ ശാക്തീകരണം കൂടിയാണ് ലക്ഷ്യം വെക്കുന്നത്.
മക്കയിലേയും മദീനയിലേയും ഹറമുകളില്‍ നിലവില്‍ വനിതാ ജീവനക്കാര്‍ നിലവിലുണ്ട്. സുരക്ഷ, ഗൈഡ്, ലൈബ്രറി എന്നീ മേഖലയിലാണ് ഇവരുടെ സേവനം നിലവില്‍ സജീവമായുള്ളത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം സഊദി വനിതകള്‍ക്ക് വകുപ്പു ചുമതല അടക്കമുള്ള തസ്തികകളാണ് നല്‍കുന്നത്.


ഭരണ നിര്‍വഹണം, വികസനം, പ്ലാന്‍ തയ്യാറാക്കല്‍, ഗൈഡന്‍സ് എന്നീ മേഖലയിലാണ് പത്ത് പേരെ നിയമിച്ചത്. ആകെ അഞ്ഞൂറിലേറെ പേരെ വിവിധ തസ്തികകളിലേക്ക് പുതിയ ഉത്തരവിലൂടെ ജീവനക്കാരായി നിയമിച്ചിട്ടുണ്ട്. ഇതിലും വനിതകളുണ്ട്.
വനിതകളുടെ സേവനവുമായി ബന്ധപ്പെട്ട് ഇരു ഹറമിലും പ്രത്യേക വകുപ്പുകളും രൂപീകരിക്കും.
അതേ സമയം നേതൃത്വ സ്ഥാനങ്ങൾ ഏറ്റെടുക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നത് വികസനത്തെയും സമ്പദ്‌വ്യവസ്ഥയെയും പ്രതിഫലിപ്പിക്കുന്ന ഒരു പ്രധാന വിഷയമാണെന്ന് നിയമനങ്ങൾ പ്രഖ്യാപിച്ച്കൊണ്ട് അതോറിറ്റി പ്രസിഡൻറ് പറഞ്ഞു.
മാർഗനിർദ്ദേശങ്ങൾ, എൻജിനീയറിംഗ്, അഡ്മിനിസ്ട്രേറ്റീവ്, സൂപ്പർ വൈസർ തുടങ്ങി ഇരു വിശുദ്ധ ഗേഹങ്ങളുടേയും എല്ലാ സേവനങ്ങളിലും ഇനി ഇവരുടെ മേൽനോട്ടമുണ്ടാകുമെന്ന് തിരുഗേഹങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി കമേലിയ അൽ-ദാദി പറഞ്ഞു.
അതിനിടെ സഊദിയിലെ എല്ലാ മേഖലയിലേയും ആകെ ജീവനക്കാരില്‍ വലിയൊരു പങ്കും ഇപ്പോള്‍ വനിതകളാണ്. ഉന്നത വിദ്യാഭ്യാസം നേടിയ വനിതകള്‍ സഊദിയുടെ ഭരണ മേഖലയില്‍ തന്നെ മികച്ച നേട്ടമുണ്ടാക്കുന്നതായി ഭരണകൂടം തന്നെ വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  22 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  29 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  40 minutes ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  43 minutes ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago