HOME
DETAILS

രാഷ്ട്രീയത്തില്‍ കത്തിക്കയറി; രാഹുലിന് വോട്ടു തേടുന്നതിനിടെ കണ്ണ് നനയിച്ച് പ്രിയങ്ക

  
backup
April 20 2019 | 08:04 AM

priyanka-gandhi-politics-issue-mananthavadi

മാനന്തവാടി: വയനാടിന്റെ മണ്ണിലേക്ക് പറന്നിറങ്ങിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കയുടെ വാക്കുകള്‍ ആവേശത്തോടെ ഏറ്റുവാങ്ങിയവര്‍ ഇടക്ക് കണ്ണുകളും തുടച്ചു. രാഷ്ട്രീയത്തില്‍ കത്തിക്കയറിയും സഹോദരങ്ങളോടെന്നപോലെ വ്യക്തിജീവിതത്തിലെ സങ്കടങ്ങള്‍ പങ്കുവെയ്ക്കുവാനും മറന്നില്ല. പരിഭാഷകയും പ്രിയങ്കയുടെ വാക്കുകളുലെ വികാരം അതേ അര്‍ഥത്തില്‍ അവതരിപ്പിച്ചു.


ബി.ജെ.പിയുടെ തല തിരിഞ്ഞ നയങ്ങളും വികസനമില്ലാത്ത പദ്ധതികളും മുതല്‍ കുടംബകാര്യങ്ങള്‍ വരെ പങ്കുവെച്ച് ഏവരുടെയും മനസ് കീഴടക്കുകയായിരുന്നു പ്രിയങ്ക.
 പ്രിയങ്ക പ്രസംഗത്തിനിടെ രാഹുലുമായുള്ള ബാല്യകാല സ്മരണകള്‍ കൂടി സദസുമായി പങ്കുവെച്ചു. മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ വധവും പ്രിയ പിതാവിന്റെ ദാരുണമായ കൊലയും ഇടക്ക് കടന്നു വന്നു.

രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ മികവുകള്‍ എണ്ണിപ്പറഞ്ഞ്   പ്രസംഗം തുടങ്ങി. ജനിച്ച നാള്‍ മുതല്‍ എനക്ക് അറിയാവുന്ന ഒരാള്‍ക്ക് വേണ്ടി കൂടിയാണ് വോട്ട് ചോദിക്കുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷമായി വ്യക്തിപരമായ അധിക്ഷേപങ്ങളെ അതിജീവിച്ചാണ് രാഹുല്‍ നിലനില്‍ക്കുന്നത്. ആരെന്നും എന്തെന്നും അറിയാതെയാണ് അധിക്ഷേപിക്കുന്നത്. രാഹുല്‍ എന്തല്ല അതാണ് പുറത്തുള്ളവര്‍ക്കുള്ള ധാരണയെന്നും പ്രിയങ്ക  പറഞ്ഞു.

'രാഹുല്‍ പ്രയപ്പെട്ട സഹോദരമാണ്. എന്നേക്കാള്‍ രണ്ട് വയസ്സ് മൂത്തതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലും ഏറ്റവും വേദന നിറഞ്ഞ നിമിഷങ്ങളിലും എന്റെ കൈ പിടിച്ച് നിന്നവനാണ്. കുട്ടിക്കാലം മുതല്‍ ഞങ്ങള്‍ അനുഭവിച്ചതെല്ലാം തീവ്രമായ അനുഭവങ്ങളാണ്. ഞങ്ങള്‍ക്കിരുവര്‍ക്കും അമ്മ തന്നെയായിരുന്നു ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധി കൊല്ലപ്പെടുമ്പോള്‍ രാഹുലിന് 14 വയസ്സാണ്. നാലു പേരുള്ള ഒരു ചെറു കുടുംബത്തിന് എല്ലാം അതിജീവിക്കാനായത് ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹ ബന്ധമാണ്'...എന്ന് പ്രസംഗത്തില്‍ പ്രിയങ്ക ഓര്‍മ്മിച്ചെടുത്തു.

ഇതേ തുടര്‍ന്ന് രൂപപ്പെട്ട അരക്ഷിതമായ ബാല്യത്തിലും കൂട്ടായതും കൂടെ നിര്‍ത്തി ധൈര്യം പകര്‍ന്നതും സഹോദരന്‍ രാഹുലായിരുന്നുവെന്ന് പ്രിയങ്ക ഓര്‍ത്തെടുത്തു. ജീവിതത്തിലുടനീളം ഒറ്റപ്പെടലും ഭയവും ഉണ്ടായിരുന്നു. മുത്തശ്ശിയുടെയും പിതാവിന്റെയും മരണം തന്ന ഓര്‍മകള്‍ അത്തരത്തിലായിരുന്നു. ഈ സമയത്തെല്ലാം രാഹുലായിരുന്നു കൂട്ടിനുണ്ടായിരുന്നത്. സഹോദരന്‍ അടുത്ത സുഹൃത്തും വഴികാട്ടിയുമാണ്. അന്നും ഇന്നും എന്നും അങ്ങനെതന്നെയാണ്. സഹോദരനെ പുകഴ്ത്തി പറയുന്നത് രാഹുലിന് ഇഷ്ടമുള്ള കാര്യമല്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago