ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി പ്രവര്‍ത്തകന്‍ സിറിയയില്‍ കൊല്ലപ്പെട്ടു
ദോഹ: ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി വൊളന്റിയര്‍ സിറിയയിലെ സംഘര്‍ഷ പ്രദേശത്ത് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. സിറിയയില്‍ ദുരിതാശ്വാസ പ്രവര്‍ത്തന സംഘത്തോടൊപ്പമുïായിരുന്ന കാമറാമാന്‍ മുസ്്അബ് അഹ്്മദ് അറബി(32)യാണ് കൊല്ലപ്പെട്ടത്. വൈറ്റ് ഹെല്‍മറ്റിനു കീഴില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നേരെയുïായ വ്യോമാക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. സംഭവത്തില്‍ എട്ടുപേര്‍ മരിച്ചതായി സിറിയന്‍ അധികൃതര്‍ പറഞ്ഞു.ഇദ്്‌ലിബിലെ ഗ്രാമീണ മേഖലയായ അല്‍ജനുദിയ ഗ്രാമത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കേയാണ് ബുധനാഴ്ച സംഘത്തിനു നേരെ വ്യോമാക്രമണമുïായത്.
യുദ്ധമേഖലയില്‍ നിശ്ചിത വിഭാഗങ്ങള്‍ക്ക് സംരക്ഷണം ലഭിക്കേïതുïെന്ന അന്താരാഷ്ട്ര മാനുഷിക നിയമം(ഐ.എച്ച്.എല്‍) പാലിക്കപ്പെടേïതുïെന്ന് റെഡ് ക്രസന്റ് ചൂïിക്കാട്ടി. രോഗികള്‍, മുറിവേറ്റവര്‍, യുദ്ധത്തടവുകാര്‍, യുദ്ധത്തിന്റെ ഭാഗമല്ലാത്ത സിവിലിയന്‍മാര്‍, വൈദ്യ സംഘം, ദുരിതാശ്വാസ പ്രവര്‍ത്തകര്‍ തുടങ്ങിയവരൊക്കെ സംരക്ഷിക്കപ്പെടേï പട്ടികയില്‍ ഉള്‍പ്പെടും.
മുസ്്അബ് അറബിയുടെ നിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ബിന്‍ ഗാനിം അല്‍അലി അല്‍മആദീദ് പറഞ്ഞു. സൊസൈറ്റി മേല്‍നോട്ടം വഹിക്കുന്ന പദ്ധതി സന്ദര്‍ശിക്കുന്നതിനിടെയുïായ ആക്രമണത്തെ ക്യു.ആര്‍.സി.എസ് സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹസന്‍ അല്‍ഹമ്മാദി അപലപിച്ചു. സംഭവത്തില്‍ മറ്റു നിരവധി ജീവനക്കാര്‍ക്ക് പരുക്കേറ്റതായും അദ്ദേഹം പറഞ്ഞു.
സിറിയയില്‍ കൊല്ലപ്പെടുന്ന ക്യൂ.ആര്‍.സി.എസിന്റെ മൂന്നാമത്തെ വൊളന്റിയറാണ് അഹ്്മദ് അറബിയെന്ന് അദ്ദേഹം വ്യക്തമാക്കി. 2014 ആഗസ്ത് 23ന് തഖ്ബയിലെ ആശുപത്രിയില്‍ ഡോ. സാലിഹ് അല്‍ഹസന്‍, 2013 ഡിസംബര്‍ 8ന് ഡോ. ലെയ്ത്ത് അബൂവലീദ് എന്നിവരാണ് ഇതിന് മുന്‍പ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."