സഊദി ആരോഗ്യ മേഖലയില്‍ വസ്ത്രധാരണ രീതി കര്‍ശനമാക്കി
റിയാദ്: സഊദിയിലെ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് വസ്ത്രധാരണത്തിലും മറ്റും കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് പത്തും പുരുഷന്മാര്ക്ക് എട്ടും വ്യവസ്ഥകള്‍ അടങ്ങുന്ന മാര്‍ഗരേഖ പുറപ്പെടുവിച്ചു. ഇതില്‍ ജീവനക്കാര്‍ ഒപ്പുവയ്ക്കണം.
ജീവനക്കാര്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും വിചിത്രമായ ഹെയര്‍ കട്ടിങ്് നടത്തുന്നതിനും വിലക്കുï്. ശരീഅത്ത് നിയമ പ്രകാരമുള്ള വസ്ത്രധാരണമാണ് അനുവദിക്കുക. സുതാര്യമല്ലാത്തതും എംബ്രോയ്ഡറി വര്‍ക്കുകള്‍ ഇല്ലാത്തതുമായ വസ്ത്രം ഉപയോഗിച്ച് തല മറയ്്ക്കണം, സുതാര്യവും ഇറുകിയതുമായ വസ്ത്രം ധരിക്കാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളാണ് വനിതാ തൊഴിലാളികള്‍ക്കായി പുറത്തിറക്കിയത്. പുരുഷന്മാര് സുതാര്യവും ഇറുകിയതും തുറന്നതുമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല. ഇസ്ലാമിക വിരുദ്ധമായ വാചകങ്ങളും ചിത്രങ്ങളും മുദ്രാവാക്യങ്ങളും ആലേഖനം ചെയ്ത വസ്ത്രങ്ങള്‍ക്കും ജീന്‍സിനും വിലക്കുï്.
ഓപ്പറേഷന് തിയേറ്റര്‍ വസ്ത്രത്തില്‍ ആശുപത്രിയിലും പുറത്തും നടക്കാന്‍ പാടില്ല തുടങ്ങി എട്ടോളം വ്യവസ്ഥകളാണ് പുരുഷന്മാര്ക്കായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."