സഊദിയില്‍ ആശുപത്രികളും സ്വകാര്യവല്‍ക്കരിക്കും
ജിദ്ദ: സഊദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വകാര്യ വല്‍ക്കരണം. 17 സര്‍ക്കാര്‍ വകുപ്പുകളിലായി 85 മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കും. ഇതിലൂടെ 20,000 കോടി റിയാലാണ് ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക ആസൂത്രണ സഹമന്ത്രി മുഹമ്മദ് അല്‍ തുവൈജിരി അറിയിച്ചു.
വൈദ്യുതി, ജലം,സ്പോര്‍ട്സ്, ധാന്യ മില്ലുകള്‍ തുടങ്ങിയ മേഖലകള്‍ ഈ വര്‍ഷം തന്നെ സ്വകാര്യവല്‍ക്കരിക്കും. വിമാനത്താവളങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയവ പദ്ധതിയില്‍ പെടും. ദേശീയ സ്വകാര്യവല്‍ക്കരണ കേന്ദ്രം വഴിയാണ് പോതുസ്ഥാപനങ്ങള് സ്വകാര്യവല്‍ക്കരിക്കുന്നത്. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ഇതില്‍ അംഗങ്ങളാണ്. റിയാദിലെ കിങ് ഫൈസല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി കമ്പനിയാക്കും.
സഊദിയിലെ പ്രധാന വിമാനത്താവളങ്ങളും സ്വകാര്യവത്കരിക്കും. ഇതിനായി ഗ്രൗï് സപ്പോര്‍ട്ട്, കാറ്ററിങ്, കാര്‍ഗോ, എയര്‍ലൈന്‍ തുടങ്ങിയ വിഭാഗങ്ങള്‍ വ്യത്യസ്ത കമ്പനികളാക്കി സ്വകാര്യവത്കരണം പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."