HOME
DETAILS
MAL
സഈദ് കരിമിയാന് വെടിയേറ്റു മരിച്ചു
backup
May 01 2017 | 02:05 AM
ഇസ്താംബൂള്‍: പേര്‍ഷ്യന്‍ ഭാഷയിലുള്ള ജെം ടി.വി കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ സഈദ് കരിമിയാന് (45) ഇസ്താംബൂളില്‍ വെടിയേറ്റു മരിച്ചു. കുവൈത്തി വ്യവസായിക്കൊപ്പം മസ്ലാക്കിലെത്തിയപ്പോഴാണ് സംഭവം. പരുക്കേറ്റ വ്യവസായിയും ആശുപത്രിയില്‍ മരിച്ചു. തുര്‍ക്കിഷ് പൊലിസ് കേസില്‍ അന്വേഷണം ആരംഭിച്ചു.
ആക്രമണത്തിന് ഉപയോഗിച്ച വാഹനം പിന്നീട് കത്തിനശിച്ച നിലയില്‍ കïെത്തി. കരിമീയയെ തെഹ്്റാനിലെ കോടതി ആറു വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. ഇറാനെതിരേ പ്രവര്‍ത്തിച്ചു എന്ന കുറ്റത്തിന് ആണ് കോടതി ശിക്ഷ വിധിച്ചത്. മുഖംമൂടി ധരിച്ച അക്രമി പിന്നീട് രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."