കശ്മിരില്‍ ഇടപെടല്‍ തുടരുമെന്ന് പാക് സൈനിക മേധാവി
ഇസ്്ലാമാബാദ്: കശ്മിര് പ്രശ്നത്തില്‍ പാക് സൈന്യം തുടര്‍ന്നും ഇടപെടുമെന്ന് പാക് സൈനിക മേധാവി. കശ്മിരില്‍ ഇന്ത്യയ്ക്കെതിരേയുള്ള പോരാട്ടത്തിന് പാക് സൈന്യം ഇനിയും സഹായം നല്‍കുമെന്ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്്വ പറഞ്ഞു.
നിയന്ത്രണ രേഖയില്‍ സന്ദര്‍ശനം നടത്തവെയാണ് ഇന്ത്യയ്ക്കെതിരേ കടുത്ത നിലപാടുമായി അദ്ദേഹം രംഗത്തുവന്നത്. കശ്മിരികള്‍ക്ക് സ്വയം തീരുമാന അവകാശമുïെന്നും അവരുടെ അടിസ്ഥാന മനുഷ്യാവകാശം പോലും സംരക്ഷിക്കപ്പെടുന്നില്ലെന്നും ബജ്്വ ആരോപിച്ചു. കശ്മിരിലെ പ്രശ്നങ്ങള്‍ ഇന്ത്യ സ്പോണ്സര് ചെയ്യുന്നതാണെന്നായിരുന്നു ബജ്്വയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് പാക് മാധ്യമങ്ങളുടെ ആരോപണം. നിയന്ത്രണ രേഖയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നും സൈനിക സാന്നിധ്യം ശക്തിപ്പെടുത്തണമെന്നും സൈന്യത്തിന് ബജ്്വ നിര്‍ദേശം നല്കി.
സൈനികരുമായി ഏറെ നേരം ചെലവഴിച്ച ശേഷമാണ് ബജ്്വ മടങ്ങിയത്. കശ്മിരികളുടേത് അവകാശപോരാട്ടമാണെന്നായിരുന്നു ബജ്്വ സൈന്യത്തോട് പറഞ്ഞത്. അതിന് നല്കുന്ന സൈനിക സഹായവും പിന്തുണയും തുടരണം. കശ്മിരികളോട് ഇന്ത്യ ചെയ്യുന്നത് പാക് ജനതയോട് ചെയ്യുന്നതുപോലെയാണെന്നും ബജ്്വ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."