ബി.ജെ.പി നേതാവ് മനോജ് തിവാരിയുടെ വീട്ടില്‍ അതിക്രമം
ന്യൂഡല്‍ഹി: ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരിയുടെ വീട്ടില്‍ അതിക്രമം.
ഇന്നലെ രാത്രി ഡല്‍ഹിയിലെ നോര്‍ത്ത് അവന്യുവിലുള്ള തിവാരിയുടെ വസതിയിലാണ് ഒരു സംഘം അതിക്രമിച്ചു കയറി വാഹനങ്ങളും മറ്റും അടിച്ചു തകര്‍ത്തത്. സംഭവ സമയം തിവാരി വീട്ടിലില്ലായിരുന്നു.
പത്തോളം പേര്‍ അടങ്ങുന്ന സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും വീട്ടുമുറ്റത്തുണ്ടായിരുന്ന വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും വീട്ടിലെ ജോലിക്കാരെ മര്‍ദിക്കുകയുമായിരുന്നുവെന്ന് തിവാരി ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍, പൊലിസിന്റെ അറിവോടെയാണ് അക്രമം നടന്നതെന്നും സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തിവാരി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിരിക്കുകയാണ് ലോക്‌സഭാംഗം കൂടിയായ തിവാരി. ഡല്‍ഹിയിലെ അതീവ സുരക്ഷമേഖലയായ നോര്‍ത്ത് ഡല്‍ഹിയിലാണ് സംഭവം നടന്നത്. കഴിഞ്ഞയാഴ്ച നടന്ന ഡല്‍ഹി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തത്തിന് നേതൃത്വം നല്‍കിയത് തിവാരിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."