കൊവിഡ്: ഇന്നലെ ഒന്‍പത് പേര്‍ മരിച്ചു
സ്വന്തംലേഖകര്‍
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒന്‍പത് പേര്‍കൂടി മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കല്‍ പരേതനായ പുഴക്കലാകത്ത് കാസിമിന്റെ ഭാര്യ പഴയകണ്ടത്തില്‍ ഫാത്തിമ(64), താനൂര്‍ ഓലപ്പീടിക ചോനാരി സൈനുദ്ദീന്‍ (59), മാനന്തവാടി വാളാട് സ്വദേശി പടയന്‍ ആലി (73), കായംകുളം പത്തിയൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ മലമേല്‍ ഭാഗം ആനന്ദ ഭവനത്തില്‍ സദാനന്ദന്‍ (62), തിരുവനന്തപുരം പുല്ലമ്പാറ വെള്ളുമണ്ണടി കുന്നുമുകള്‍ പൊന്നാരം വീട്ടില്‍ അബ്ദുല്‍ ബഷീര്‍(44), കണ്ണൂര്‍ കല്യാശ്ശേരി പഞ്ചായത്തിലെ കെ. കണ്ണപുരം ഇ.കെ ഹൗസില്‍ റിട്ട. അധ്യാപകന്‍ എലിയത്ത് കൃഷ്ണന്‍ (78), ആര്യനാട് കോട്ടയ്ക്കകം രമ്യാ ഭവനില്‍ മീനാക്ഷി (86), നിലമ്പൂര്‍ രാമംകുത്ത് സയ്യിദ് നയാസ് പാഷ (47), കാസര്‍കോട് സുബ്ബ പൂജാരിപൂവത്ത മോഹനന്‍ (71) എന്നിവരാണ് മരിച്ചത്.
ഫാത്തിമയെ ഓഗസ്റ്റ് 14നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മക്കള്‍: ഇജാസിയ്യ്, മുഹമ്മദ് നിസാം, റസിയ (പരപ്പനങ്ങാടി നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), ജമീല, സൗദാബി, ഫര്‍സീന, ജാസ്മിന്‍. മരുമക്കള്‍: പി.ഒ അബ്ദുല്‍സലാം(മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്), മുസ്തഫ , ഖാലിദ് , ജംഷീര്‍ (ദുബൈ),റംല, സജ്‌ന.
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുംവഴിയാണ് സൈനുദ്ദീന്‍ മരിച്ചത്. ബോംബെയില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്നു. ഖബറടക്കം ഇന്നു രാവിലെ. ഭാര്യ: സല്‍മ. മക്കള്‍: നൗഫല്‍, ശബ്‌ന. മരുമകള്‍: റാഷിദ. സഹോദരങ്ങള്‍: ഇബ്‌റാഹീംകുട്ടി, കോയ.
കഴിഞ്ഞ 28നാണ് ആലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: നബീസ. മക്കള്‍: റംല, മൊയ്തു, മുഹമ്മദലി, ഹുസൈന്‍, ഹാരിസ്, ജുബൈരിയ്യ. സദാനന്ദന്‍ മാസങ്ങളായി വിവിധ രോഗങ്ങള്‍മൂലം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: സുജാത. മകന്‍:സുജിത്. വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു ബഷീര്‍. പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് അസീനാ ബീവിയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് ഷാന്‍, മുഹമ്മദ് ഷിഹാന്‍, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ആഷിഖ്.
പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകും വഴിയായിരുന്നു കൃഷ്ണന്റെ മരണം. സമ്പര്‍ക്ക രോഗവ്യാപനമാണെന്ന് സംശയിക്കുന്നു. ഇരിണാവ് മടക്കര ഗവ. എല്‍.പി സ്‌കൂള്‍ റിട്ട. പ്രധാന അധ്യാപകനായിരുന്നു. ഭാര്യ: പി.വി വസന്ത. മക്കള്‍: അനീഷ് , അനോഘ, അര്‍ച്ചന (അധ്യാപിക). മരുമക്കള്‍: രാജി, ജഗദീഷ് , രാജേഷ് .
ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ 13ന് മീനാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ്: പരേതനായ തങ്കപ്പന്‍. മക്കള്‍: ശാന്ത കുമാരി, അശോകന്‍, അനില്‍ കുമാര്‍, രമകുമാരി, പരേതരായ ശശികുമാര്‍, വിജയകുമാരി. മരുമക്കള്‍: തങ്കമണി, ഇന്ദിര, സുരേന്ദ്രന്‍, വിജയന്‍, പരേതനായ രാജേന്ദ്രന്‍.
പാഷ ഓഗസ്റ്റ് ഒന്നിന് പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ പോയിരുന്നു. മരണശേഷം നടന്ന പരിശോധനയില്‍ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനെ തുടര്‍ന്ന് ക്വാറന്റൈനിലായിരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ മരണപ്പെടുകയായിരുന്നു. ഭാര്യ: റജീന പാടിക്കുന്ന്. മക്കള്‍: സൈദ, സയ്യിദ് സഹല്‍, സയ്യിദ് ശഹ്‌സാന്‍.
നെഞ്ചുവേദനയെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മോഹന്‍. ഇന്നലെ പുലര്‍ച്ചെ മരിച്ചു. ഭാര്യ: പ്രേമ. മക്കള്‍: ഉദയന്‍, ഗീത, സവിത, ബബിത. മരുമക്കള്‍: ശൈലജ, ജയേന്ദ്ര, പത്മനാഭ, നവീന്‍. സഹോദരന്‍: ഉപേന്ദ്രന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."