ശബരിമല കേന്ദ്ര ഓര്‍ഡിനന്‍സ്: മോദിയുടെ നിലപാട് തള്ളി പി.എസ് ശ്രീധരന്‍ പിള്ള
ആലപ്പുഴ: ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് ഇറക്കാനാവില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. ഓര്‍ഡിനന്‍സ് ഇറക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്നും ആലപ്പുഴ പ്രസ് ക്ലബിന്റെ ജനസമക്ഷം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏതറ്റംവരെയും പോകുമെന്നും ഭരണഘടനാപരമായ സംരക്ഷണം നല്‍കുമെന്നും മോദി കേരളത്തില്‍ വന്ന് പ്രഖ്യാപിച്ച് മടങ്ങിയതിന് പിന്നാലെയാണ് ശ്രീധരന്‍ പിള്ളയുടെ പുതിയ നിലപാട്.
കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാനാകില്ല. അങ്ങനെ പറയുന്നവര്‍ക്ക് അജ്ഞതയാണെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ഇതുവരെ പറഞ്ഞു വന്നതിനെ ശ്രീധരന്‍ പിള്ള തിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."