ഉദ്യോഗസ്ഥരുടെ എംബസി ബന്ധം വിലക്കിയെങ്കിലും പാലിക്കപ്പെട്ടില്ല; ഉത്തരവിറങ്ങിയത് കഴിഞ്ഞ വര്‍ഷം
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ എംബസികളുമായും മറ്റു രാജ്യങ്ങളുടെ പ്രതിനിധികളുമായും അനുമതിയില്ലാതെ നേരിട്ട് ഇടപെടുന്നത് തടഞ്ഞുകൊണ്ട് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പാലിക്കപ്പെട്ടില്ല.
ഈ ഉത്തരവ് നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ യു.എ.ഇ കോണ്‍സുലേറ്റുമായും മറ്റും ബന്ധം സ്ഥാപിച്ചത്. പരാതികള്‍ ഉയന്നര്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിന് ശേഷം കഴിഞ്ഞ നവംബര്‍ 20ന് പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന് സെക്രട്ടറിയായിരുന്ന കെ.ഗോപാലകൃഷ്ണ ഭട്ടാണ് ഉദ്യോഗസ്ഥരുടെ എംബസി ബന്ധം വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചട്ടവിരുദ്ധമായി എംബസികളുമായി ബന്ധപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഉത്തരവ്. ഉദ്യോഗസ്ഥര്‍ എംബസികളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നില്ലെന്ന് എല്ലാ വകുപ്പ് സെക്രട്ടറിമാരും ഉറപ്പുവരുത്തണമെന്നും ഉത്തരവ് പറയുന്നു.
ഏതെങ്കിലും വകുപ്പുതലവനെ വിദേശരാജ്യത്തിന്റെ പ്രതിനിധി സമീപിച്ചാല്‍ അറിയിക്കണമെന്നും അഡ്മിനിസ്ട്രേറ്റീവ് ഡിപാര്‍ട്ട്മെന്റ് മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."