പരിഭാഷകനായി കൈയടി നേടി റാഷിദ് ഗസ്സാലി
പുല്‍പ്പള്ളി(വയനാട്): രാഹുല്‍ ഗാന്ധി 17ന് സുല്‍ത്താന്‍ ബത്തേരിയില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ പരിഭാഷക വേഷത്തിലെത്തി സദസിന്റെയും രാഹുലിന്റെയും കൈയടി നേടിയ യുവ പണ്ഡിതന്‍ റാഷിദ് ഗസ്സാലി കൂളിവയല്‍ ഇന്നലെ പ്രിയങ്കയുടെ പ്രസംഗവും പരിഭാഷപ്പെടുത്തി താരമായി. അവസാന നിമിഷത്തില്‍ പരിഭാഷകന്റെ റോളിലെത്തിയാണ് ഇന്നലെയും റാഷിദ് പ്രിയങ്കക്കൊപ്പം സദസിനെ കൈയിലെടുത്തത്.
പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തില്‍ പ്രിയങ്കയുടെ പ്രസംഗം ഒറ്റ പരിഭാഷ കൊണ്ട് താരമായ ജ്യോതി വിജയകുമാര്‍ നിര്‍വഹിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മാനന്തവാടിയില്‍ പരിഭാഷ നടത്തിയ ജ്യോതിക്ക് പുല്‍പ്പള്ളിയില്‍ എത്താനാവില്ലെന്ന് സംഘാടകരെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കെ.സി വേണുഗോപാല്‍ റാഷിദ് ഗസ്സാലിയോട് പരിഭാഷ നടത്താന്‍ എത്തണമെന്ന് ഫോണിലൂടെ അഭ്യര്‍ഥിച്ചു. ഈ സമയം ബംഗളുരുവിലേക്ക് പുറപ്പെട്ട റാഷിദ് ഏതാണ്ട് ബാവലി ബോര്‍ഡറും കടന്ന് മുന്നോട്ട് പോയിരുന്നു. എന്നാല്‍ കെ.സി വേണുഗോപാലിന്റെ അഭ്യര്‍ഥന നിരസിക്കാതെ അവിടെ നിന്നും തിരികെപ്പോന്ന റാഷിദ് പുല്‍പ്പള്ളിയിലെത്തി മനോഹരമായി പരിഭാഷ നിര്‍വഹിച്ച് പ്രിയങ്കാ ഗാന്ധിയുടെയും സദസിന്റെയും കൈയടി വാങ്ങിയാണ് മടങ്ങിയത്.
അറിയപ്പെടുന്ന പ്രഭാഷകന്‍, കൗണ്‍സിലര്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍, വിദ്യാഭ്യാസ വിദഗ്ദന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ അങ്ങിനെ നിരവധി വിശേഷണങ്ങള്‍ കൂടെയുള്ളയാളാണ് റാഷിദ് ഗസ്സാലി. വയനാട് കൂളിവയലില്‍ പ്രവര്‍ത്തിക്കുന്ന സൈന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് താളൂരിന്റെ സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം ശ്രദ്ധേയനാണ് റാഷിദ് ഗസ്സാലിയെന്ന യുവ പണ്ഡിതന്‍. യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് സംഘടിപ്പിച്ച മൂന്നാഴ്ച നീണ്ടുനിന്ന ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍(ഐ.വി.എല്‍.പി) ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തിരുന്നു റാഷിദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."