സൈന്യത്തെ നരേന്ദ്ര മോദി രാഷ്ട്രീയവല്‍ക്കരിക്കുന്നു: ആന്റണി
തിരുവനന്തപുരം: ജനവിരുദ്ധ മോദി-പിണറായി സര്‍ക്കാരുകള്‍ക്കുള്ള ജനകീയ കോടതിയുടെ ശിക്ഷാവിധി ഈ മാസം 23ന് നടപ്പിലാകുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിക്കഴിഞ്ഞാല്‍ മോദി അധികാരം ഒഴിയേണ്ടിവരും. രണ്ടു വര്‍ഷം കാലാവധി ഉള്ളതിനാല്‍ പിണറായിയുടെ കസേര തെറിക്കില്ല. പകരം ജനം നല്ലനടപ്പിന് ശിക്ഷിച്ച പിണറായിയെയാകും കാണാന്‍ സാധിക്കുക. യു.ഡി.എഫ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എ.കെ ആന്റണി.
സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് മോദി ചെയ്യുന്നതെന്നും ഇതാണ് ഏറ്റവും വലിയ രാജ്യദ്രോഹമെന്നും ആന്റണി പറഞ്ഞു. താന്‍ പ്രതിരോധമന്ത്രി ആയിരിക്കെ മൂന്നു തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നു. സാധാരണനിലയില്‍ ആരും ഇതു പുറത്തുപറയാറില്ല.
ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി വന്ന സമയത്ത് അധികാരം കൈയിലുണ്ടായിട്ടും ഓര്‍ഡിനന്‍സ് കൊണ്ടുവരുകയോ മറ്റു നടപടികള്‍ എടുക്കുകയോ ചെയ്തില്ല. എന്നിട്ടാണ് ഇപ്പോള്‍ വിശ്വാസത്തെ കുറിച്ച് മോദി കേരളത്തില്‍ വന്ന് സംസാരിക്കുന്നത്. ഈ കാണിക്കുന്നത് നാടകമാണ്. ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം മോദിക്ക് നല്‍കണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സത്യവാങ് മൂലം അട്ടിമറിച്ച് ആചാരലംഘനത്തിന് അവസരം ഒരുക്കിയ പിണറായിയും ശബരിമല വിഷയത്തിലെ പ്രതിയാണ്. ശബരിമല ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഒപ്പമാണ് എല്ലാകാലവും കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ ഓഖി സമയത്ത് ഒരു സഹായവും നല്‍കിയില്ല. പ്രളയ സമയത്ത് കിട്ടാനുള്ള വിദേശസഹായം ഉള്‍പ്പെടെ തടഞ്ഞു.
രാജ്യസുരക്ഷ ശക്തിപ്പെടുത്തിയെന്നാണ് മോദി പറയുന്നത്. ഇത് അഞ്ചു വര്‍ഷംകൊണ്ടുണ്ടായ സുരക്ഷയല്ല. നെഹ്‌റു മുതല്‍ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, മന്‍മോഹന്‍ സിങ്, വാജ്‌പേയ് തുടങ്ങിയവരുടെ പരിശ്രമത്തിന്റെ ഫലമാണ്. അവരെയെല്ലാം മോദി വിസ്മരിക്കുകയാണ്.
കേരളത്തിലെ മതേതര മനസ് ഇത്തവണ വികാരങ്ങള്‍ക്ക് അടിമപ്പെടാതെ ചിന്തിച്ച് വോട്ട് ചെയ്യണം. രാജ്യത്തിന്റെ ഭരണഘടനയും ബഹുസ്വരതയും നാനാത്വത്തില്‍ ഏകത്വവും നിലനിര്‍ത്താനുള്ള തെരഞ്ഞെടുപ്പാണിത്. ഇപ്പോള്‍ ഇടതുകക്ഷികള്‍ കാഴ്ചക്കാരാണ്. ഭരണഘടന സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പില്‍ പരമ്പരാഗത ഇടതുപക്ഷ അനുഭാവികള്‍ പോലും കോണ്‍ഗ്രസ് സഖ്യത്തിന് വോട്ട് ചെയ്യാന്‍ തയ്യാറാകണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നത് ഇഷ്ടം പോലെ ചെയ്യാം. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മാറ്റാനുള്ള അവസരത്തിനായി കൂടുതല്‍ എം.പിമാരെ ജയിപ്പിക്കാന്‍ എല്ലാവരും കക്ഷിരാഷ്ട്രീയം മറന്ന് മുന്നോട്ടു വരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."