HOME
DETAILS

ശ്രദ്ധേയമായി 11 നിയമസഭാ മണ്ഡലങ്ങള്‍

  
backup
April 20 2019 | 22:04 PM

election-11-niyamasabha-mandalangal

പോരാട്ടം 20 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കാണെങ്കിലും കേരളത്തിലെ 11 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ വിധിയെഴുത്ത് ആ മണ്ഡലങ്ങളില്‍ മത്സരിച്ചു ജയിച്ച, ഇപ്പോള്‍ ലോക്‌സഭയിലേയ്ക്കു മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെയും മുന്നണികളുടെയും നെഞ്ചിടിപ്പു കൂട്ടുന്നതായിരിക്കും. ഈ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ആര്‍ക്കൊപ്പമെന്നതു ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണായകമായിരിക്കും.
കോഴിക്കോട് നോര്‍ത്ത്, നിലമ്പൂര്‍, എറണാകുളം, അരൂര്‍, ആറന്മുള, അടൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ്, നെടുമങ്ങാട് മണ്ഡലങ്ങളിലെയും മഞ്ചേശ്വരം, പാലാ മണ്ഡലങ്ങളിലെയും കാര്യമാണു സൂചിപ്പിച്ചത്. ആദ്യത്തെ ഒന്‍പത് നിയമസഭാ മണ്ഡലങ്ങളുടെയും പ്രതിനിധികള്‍ ലോക്‌സഭാ സ്ഥാനാര്‍ഥികളാണ്. മഞ്ചേശ്വരവും പാലായും സിറ്റിങ് എം.എല്‍.എമാരുടെ മരണം മൂലം തെരഞ്ഞെടുപ്പു നേരിടാന്‍ പോകുന്നവയാണ്.
മഞ്ചേശ്വരത്തും പാലായിലും ആസന്നഭാവിയില്‍ ഉപതെരഞ്ഞെടുപ്പു നിര്‍ബന്ധമാണ്. മറ്റ് ഒന്‍പതു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നിലവിലുള്ള ജനപ്രതിനിധിയുടെ ലോക്‌സഭയിലെ വിജയപരാജയത്തെ ആശ്രയിച്ചിരിക്കും. എം.എല്‍.എമാരാരും നേര്‍ക്കുനേര്‍ മത്സരിക്കാത്തതിനാല്‍ ഇവരെല്ലാം ജയിച്ചാല്‍ ഒന്‍പതിടത്തും ഉപതെരഞ്ഞെടുപ്പുണ്ടാകും. അവര്‍ തോറ്റാലും അവരുടെ നിയമസഭാ മണ്ഡലങ്ങളില്‍ കിട്ടുന്ന വോട്ട് ഏറെ ശ്രദ്ധിക്കപ്പെടും. നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്കു ലഭിച്ച ഭൂരിപക്ഷമെങ്കിലും നിലനിര്‍ത്താനായില്ലെങ്കില്‍ നാണക്കേടാണ്.


കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട മഞ്ചേശ്വരം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തന്നെ ജനശ്രദ്ധയിലുള്ള മണ്ഡലമാണ്. അവിടെ വിജയിച്ച മുസ്‌ലിം ലീഗിലെ പി.ബി അബ്ദുറസാഖിന്റെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ഥി ബി.ജെ.പിയിലെ കെ. സുരേന്ദ്രന്‍ നല്‍കിയ ഹരജിയുടെ വിചാരണ നടന്നുകൊണ്ടിരിക്കെയായിരുന്നു എം.എല്‍.എ റസാഖിന്റെ മരണം.
എം.എല്‍.എയുടെ മരണം മൂലം തെരഞ്ഞെടുപ്പു ഹരജിയുടെ പ്രസക്തി നഷ്ടപ്പെട്ടു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 5,828 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു മഞ്ചേശ്വരത്ത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കഷ്ടിച്ചു യു.ഡി.എഫ് രക്ഷപ്പെടുകയായിരുന്നു. വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യു.ഡി.എഫിന് ഇപ്പോള്‍ തന്നെ മഞ്ചേശ്വരത്തെ ശക്തി തെളിയിക്കേണ്ടത് ആവശ്യമാണ്.
കോഴിക്കോട് നോര്‍ത്തിലെ എം.എല്‍.എ എ. പ്രദീപ് കുമാറാണ് കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ 1519 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ടായിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 27,873 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിനാണു പ്രദീപ് ജയിച്ചത്. ആ ഭൂരിപക്ഷമെങ്കിലും നിലനിര്‍ത്തേണ്ടത് എം.എല്‍.എയുടെ 'ജനകീയ'തയ്ക്കും നിലനില്‍പ്പിനും അനിവാര്യമാണ്.


വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പെടുന്ന നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എ പി.വി അന്‍വറാണ് പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. 2014 ല്‍ 3266 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു ഇവിടെ യു.ഡി.എഫിന്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് ജയിച്ചത്. നിലമ്പൂരില്‍ ഇത്തവണ വോട്ടു കുറഞ്ഞാല്‍ അന്‍വറിനു നാണക്കേടായിരിക്കും.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫിനിനുണ്ടായിരുന്ന 16,893 വോട്ടിന്റെ ഭൂരിപക്ഷം 21,949 ആയി വര്‍ധിപ്പിച്ചാണു ഹൈബി ഈഡന്‍ എം.എല്‍.എയായത്. ആ ഭൂരിപക്ഷം നിലനിര്‍ത്തേണ്ടത് ഹൈബി ഈഡന്റെ ജനകീയത തെളിയിക്കുന്ന വിഷയമാണ്.
ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ അരൂരില്‍ 2014 ല്‍ യു.ഡി.എഫിന് 963 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നിടത്ത് 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 38519 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫിലെ എ.എം ആരിഫ് തെരഞ്ഞെടുക്കപ്പെട്ടത്. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ അന്തിമ വിധി എന്തായാലയും അരൂരില്‍ ആരിഫിന് ഭൂരിപക്ഷം നിലനിര്‍ത്തേണ്ടത് രാഷ്ട്രീയ വെല്ലുവിളിയാണ്.
കെ.എം മാണിയുടെ നിര്യാണം മൂലം ഉപതെരഞ്ഞെടുപ്പ് ഉറപ്പായ പാലാ നിയമസഭാ മണ്ഡലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കേണ്ടതുണ്ട്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ 31,399 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 4703 വോട്ട് മാത്രമാണ് കെ.എം മാണിക്ക് മണ്ഡലം ഭൂരിപക്ഷം നല്‍കിയത്.


പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട ആറന്മുളയില്‍ വീണാ ജോര്‍ജ്ജ് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2014 ലോക്‌സഭയില്‍ യു.ഡി.എഫിന് ആറന്മുളയില്‍ 11,349 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് മാറ്റിമറിച്ചാണ് എല്‍.ഡി.എഫ് വിജയക്കൊടി പാറിച്ചത്. വീണാജോര്‍ജ്ജ് പത്തനംതിട്ടയില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍ ലോക്‌സഭാ മണ്ഡലത്തെക്കാള്‍ പ്രാതിനിധ്യത്തോടെ ആറന്മുളയും എല്‍.ഡി.എഫ് സംരക്ഷിക്കേണ്ടതുണ്ട്.
മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എക്ക് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ അടൂര്‍ നിയമസഭാ മണ്ഡലത്തിലെ 25,460 എന്ന തന്റെ ഭൂരിപക്ഷം നിലനിര്‍ത്താനും ശ്രമിക്കേണ്ടതുണ്ട്. 2016 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അടൂരില്‍ 1,958 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.
ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് എം.എല്‍.എക്ക് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട കോന്നി അസംബ്ലി മണ്ഡലത്തിലെ തന്റെ ഭൂരിപക്ഷം നിലനിര്‍ത്താനും ശ്രമിക്കേണ്ടതുണ്ട്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ 20,748 ഭൂരിപക്ഷമാണ് അടൂര്‍ പ്രകാശിനുണ്ടായിരുന്നത്. 2016 ലെ ലോക്‌സഭയില്‍ കോന്നിയില്‍ 8,096 വോട്ടിന്റെ ഭൂരിപക്ഷവും.


വടകര ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ വട്ടിയൂര്‍ക്കാവ് അസംബ്ലി മണ്ഡലത്തില്‍നിന്ന് 7,622 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2014 ലെ ലോക്‌സഭയില്‍ യു.ഡി.എഫിന് 2926 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. വടകരയില്‍ നിന്ന് മത്സരിക്കുമ്പോഴും തെക്ക് വട്ടിയൂര്‍ക്കാവ് 'നഷ്ടപ്പെടാതെ' നോക്കേണ്ടത് എം.എല്‍.എ എന്ന നിലയില്‍ മുരളീധരന്റെ ബാധ്യതയാണ്.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകരന്‍ എം.എല്‍.എ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ നെടുമങ്ങാട് അസംബ്ലി മണ്ഡലത്തില്‍ നിന്ന് 2016 ല്‍ 3,621 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 13,514 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ ഉണ്ടായിരുന്നത്. എല്‍.ഡി.എഫിന് ഇവിടെയും ഭൂരിപക്ഷം ലഭിക്കേണ്ടതുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  3 months ago
No Image

നിപ: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

Kerala
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്‍, കാറില്‍ മൂന്നാമതൊരാളുകൂടി?

Kerala
  •  3 months ago
No Image

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; മലയാള സിനിമയില്‍ ഒരു സംഘടന കൂടി 

Kerala
  •  3 months ago
No Image

മലപ്പുറം മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ചെറിയമ്മയും കുഞ്ഞും മരിച്ചു

Kerala
  •  3 months ago
No Image

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ അഞ്ചാം തവണ ചര്‍ച്ചക്ക് വിളിച്ച് മമത; അവസാന ക്ഷണമെന്നും മുഖ്യമന്ത്രി

National
  •  3 months ago
No Image

റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഇനി ഒന്നര മാസം മാത്രം; കേരളത്തിന് അരി നൽകില്ലെന്ന് കേന്ദ്രത്തിന്റെ താക്കീത്

Kerala
  •  3 months ago
No Image

ആനയെ കണ്ട് കാര്‍നിര്‍ത്തി, പാഞ്ഞടുത്ത കാട്ടാന കാറിന്റെ മുന്‍ഭാഗം തകര്‍ത്തു; തലനാരിഴയ്ക്കു രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  3 months ago
No Image

മലയാളി ദമ്പതികള്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

Kerala
  •  3 months ago