HOME
DETAILS

സാമൂഹിക അകലം ഉറപ്പാക്കി മഴക്കാല സമ്മേളനത്തിന് പാര്‍ലമെന്റ് ഒരുങ്ങുന്നു

  
backup
August 17 2020 | 01:08 AM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b4%bf%e0%b4%95-%e0%b4%85%e0%b4%95%e0%b4%b2%e0%b4%82-%e0%b4%89%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf

 

ന്യൂഡല്‍ഹി: ചേംബറുകളില്‍ 85 ഇഞ്ച് സ്‌ക്രീനുകള്‍, വൈറസുകളെയും ബാക്ടീരിയകളെയും കൊല്ലുന്ന എയര്‍കണ്ടീഷനിങ് സംവിധാനം, സാമൂഹിക അകലം ഉറപ്പാക്കിയുള്ള ഇരിപ്പിടങ്ങള്‍- കൊവിഡ് പ്രതിസന്ധിയ്ക്കു ശേഷം ആദ്യ സമ്മേളം ചേരാനുള്ള ഒരുക്കങ്ങള്‍ പാര്‍ലമെന്റില്‍ ഏകദേശം പൂര്‍ത്തിയായി.
സെപ്റ്റംബര്‍ രണ്ടാംവാരത്തില്‍ തന്നെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു തുടക്കമാവുമെന്നാണ് കരുതുന്നത്. തിയതികള്‍ തീരുമാനിക്കാന്‍ പാര്‍ലന്ററി കാര്യത്തിനായുള്ള മന്ത്രിസഭാ സമിതി ഉടന്‍ തന്നെ യോഗം ചേരും.
രാജ്യസഭ, ലോക്‌സഭ ചേംബറുകളും ഗാലറികളും ഒരുമിപ്പിച്ച് ഒറ്റ സഭയാക്കിയായിരിക്കും സമ്മേളനം നടത്തുക. ഇതിനായി ഇരുസഭാ ഹാളുകളെയും പരസ്പരം കേബിളുകളിലൂടെ ബന്ധിപ്പിച്ചിട്ടുണ്ട്.
പരസ്പരം കാണാവുന്ന വിധം സ്‌ക്രീനുകളും സ്ഥാപിച്ചു. 85 ഇഞ്ച് നാലു സ്‌ക്രീനുകള്‍ ചേംബറുകളിലും 40 ഇഞ്ച് വരുന്ന ആറു സ്‌ക്രീനുകള്‍ ഗാലറികളിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. അതോടൊപ്പം മൈക്കുകളും മറ്റും സജ്ജീകരിച്ചിട്ടുണ്ട്. പാര്‍ട്ടികള്‍ക്ക് ചേംബറുകളിലും ഗാലറികളിലുമായി ഇരിപ്പിടങ്ങള്‍ വീതിച്ചു നല്‍കും. ദിവസം നാലു മണിക്കൂര്‍ മാത്രം സഭ ചേരാണ് ആലോചന. ആദ്യത്തെ നാലു മണിക്കൂര്‍ ലോക്‌സഭ ചേരും. പിന്നാലെ നാലു മണിക്കൂര്‍ രാജ്യസഭയും ചേരുക എന്ന സാധ്യതയാണ് നോക്കുന്നത്.
ആദ്യദിവസം രാജ്യസഭ, രണ്ടാം ദിവസം ലോക്‌സഭ എന്ന നിലയില്‍ ചേരുന്ന കാര്യവും ചര്‍ച്ചയിലുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ലമെന്ററികാര്യ സമിതിയുടെതായിരിക്കും.
ചേംബറുകളിലും ഗാലറികളിലും മുന്‍സീറ്റുകള്‍ ഒഴിച്ചിടും. രാജ്യസഭയില്‍ 60 അംഗങ്ങള്‍ ചേംബറിലും 51 പേര്‍ ഗാലറികളിലും ഇരിക്കും. 132 പേര്‍ ലോക്‌സഭാ ചേംബറിലിരിക്കും. പാര്‍ട്ടികളുടെ അംഗബലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ചേംബറുകളും ഗാലറികളും വീതിക്കുക. രാജ്യസഭാ ചേംബറില്‍ ഇരിക്കാന്‍ അനുമതിയുള്ള പാര്‍ട്ടി അംഗങ്ങളില്‍ കൂടുതല്‍ വരുന്നവരെ ലോക്‌സഭാ ചേംബറിലേക്ക് മാറ്റും.
പ്രധാനമന്ത്രി, പാര്‍ട്ടികളുടെ സഭാ നേതാക്കള്‍, പ്രതിപക്ഷ നേതാവ്, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, ദേവെ ഗൗഡ തുടങ്ങിയവര്‍ രാജ്യസഭാ ചേംബറിലായിരിക്കും.
മന്ത്രിമാര്‍ അവരുടെ പാര്‍ട്ടികള്‍ക്ക് നിശ്ചയിച്ച ഭാഗത്തായിരിക്കും ഇരിക്കുക. സഭകളുടെ ഒഫിഷ്യല്‍ ഗാലറികള്‍ പോളികാര്‍ബോണൈറ്റ് ഷീറ്റുകള്‍ ഉപയോഗിച്ച് മറയ്ക്കും. ഒഫിഷ്യല്‍സ് ഗാലറിയിലും പ്രസ് ഗാലറിയിലും 15 പേരെ വീതം മാത്രമാണ് അനുവദിക്കുക. മറ്റു ജീവനക്കാരുടെ എണ്ണവും കുറയ്ക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago