HOME
DETAILS

രാഹുലിന് വോട്ട് തേടി മൈലുകള്‍ താണ്ടി തമിഴ് ദമ്പതികള്‍

  
backup
April 20 2019 | 23:04 PM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%ae%e0%b5%88%e0%b4%b2

മുക്കം: കേരളത്തിലെ ചുട്ടുപൊള്ളുന്ന വെയിലൊന്നും മധുരയിലെ മേലൂരില്‍ നിന്നുള്ള കറുപ്പയ്യക്കും ഭാര്യ ചിത്രയ്ക്കും പ്രശ്‌നമല്ല. ഫാസിസ്റ്റ് രാഷ്ട്രീയത്തെ തുറന്നു കാണിക്കണം. അതിന് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും വിജയിപ്പിക്കണം. അതിനുവേണ്ടി തങ്ങള്‍ക്ക് എന്തു ചെയ്യാനാകുമെന്നായിരുന്നു ഇരുവരുടെയും ചിന്ത. അങ്ങനെയാണ് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള സുസുക്കി ലൂന സ്‌കൂട്ടറില്‍ മൈലുകള്‍ താണ്ടി രാഹുല്‍ ഗാന്ധിക്ക് വോട്ടഭ്യര്‍ഥിച്ച് യാത്ര തുടങ്ങിയത്.
സ്‌കൂട്ടറില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രവും വോട്ട് തേടിയുള്ള നോട്ടിസും കോണ്‍ഗ്രസ് പതാകയും വച്ചാണ് ഇവര്‍ യാത്ര ചെയ്യുന്നത്. ഓള്‍ ഇന്ത്യന്‍ ഗാന്ധിയന്‍ മൂവ്‌മെന്റിന്റെ ദേശീയ സെക്രട്ടറിയാണ് കറുപ്പയ്യ. ഭാര്യ സംഘടനയുടെ വനിതാവിഭാഗം സെക്രട്ടറിയും. 13നാണ് ഇവര്‍ മധുരയില്‍ നിന്ന് യാത്ര തിരിച്ചത്. തമിഴ്‌നാട് കോണ്‍ഗ്രസ് മനുഷ്യാവകാശ വിഭാഗം സ്റ്റേറ്റ് സെക്രട്ടറി സൈമണ്‍ ബഡേസിങിന്റെ കത്തും കൈവശമുണ്ട്.
മധുരയില്‍ നിന്ന് പാലക്കാട്- പെരിന്തല്‍മണ്ണ- ആനക്കയം- മഞ്ചേരി വഴിയാണ് ഇവര്‍ കഴിഞ്ഞ ദിവസം മുക്കത്തെത്തിയത്. ഇതിനോടകം 280 കിലോമീറ്റര്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്തു. വെള്ളിയാഴ്ച ഗുലാം നബി ആസാദിനേയും ഇന്നലെ മുകുള്‍ വാസ്‌നിക്കിനേയും നേരില്‍ കാണാനായതും ദമ്പതികള്‍ക്ക് ഊര്‍ജം പകരുന്നു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സബര്‍മതിയില്‍ നിന്ന് ദണ്ഡിയാത്രയില്‍ പങ്കെടുത്ത് 26 ദിവസം 386 കിലോമീറ്റര്‍ നടന്നിട്ടുണ്ട് ഇവര്‍.
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഗാന്ധിജിയുടേയും നെഹ്‌റുവിന്റെയും ത്യാഗങ്ങള്‍ ആലോചിക്കുമ്പോള്‍ തങ്ങള്‍ക്ക് ഈ വെയിലൊന്നും ഒരു പ്രശ്‌നമേ അല്ലെന്ന് ഇവര്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 85,000 കിലോമീറ്റര്‍ സ്‌കൂട്ടറിലും കാല്‍നടയായും ഈ ദമ്പതികള്‍ യാത്ര ചെയ്തിട്ടുണ്ട്. ഇന്നലെ അരീക്കോട് പ്രിയങ്ക ഗാന്ധിയുടെ പരിപാടിയിലുമെത്തി ഇരുവരും. രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ 5 ലക്ഷം ഭൂരിപക്ഷം ലഭിക്കുമെന്ന് കറുപ്പയ്യ കട്ടായം പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  4 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  10 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  30 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago