HOME
DETAILS
MAL
ജേക്കബ് തോമസ് അവധി അപേക്ഷ ഒരു മാസത്തേക്ക് നീട്ടി
backup
May 02 2017 | 05:05 AM
തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധി നീട്ടി. അവധിയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത്. ഒരു മാസത്തേക്കു കൂടെയാണ് ഇപ്പോള്‍ അവധിയ്ക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.
ഹൈക്കോടതിയില്‍ നിന്ന് വിജിലന്‍സിന് രൂക്ഷ വിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് ജേക്കബ് തോമസ് കഴിഞ്ഞ ഒരു മാസത്തേക്ക് അവധിയില്‍ പ്രവേശിച്ചിരുന്നത്. ജേക്കബ് തോമസിനു പകരം ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കാണ് വിജിലന്‍സിന്റെ അധിക ചുമതല നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."