HOME
DETAILS
MAL
എം.എം മണിക്കെതിരെ യു.ഡി.എഫ് നിയമനടപടിയ്ക്ക്
backup
May 02 2017 | 05:05 AM
തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ യു.ഡി.എഫ് നിയമനടപടിയ്ക്കൊരുങ്ങുന്നു. രാവിലെ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി പി.ടി. തോമസ് എം.എല്‍.എ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക ഹരജി നല്‍കും.
മന്ത്രി രാജി വെക്കും വരെ പ്രതിഷേധം തുടരും. മണിയെ സഭയ്ക്കകത്തും പുറത്തും ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."