ബിഹാര്‍ പോലെ ബംഗാളും 15 വര്‍ഷം പിന്നില്‍: തെരഞ്ഞെടുപ്പ് നിരീക്ഷകന്‍
കൊല്‍ക്കത്ത: ബിഹാര്‍ പോലെ 10 മുതല്‍ 15 വര്‍ഷം വരെ പിറകിലാണ് ബംഗാള്‍ എന്ന് ബംഗാളിലെ പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷനായ അജയ് വി. നായക്. ബംഗാള്‍ സര്‍ക്കാരിനും മമതയ്ക്കും തിരിച്ചടിയാകുന്ന തരത്തില്‍ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ രണ്ട് സീറ്റുകളിലേക്ക് മാത്രമാണ് തെരഞ്ഞെടുപ്പ് നടന്നത്. ശേഷിക്കുന്ന 40 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിനെ നിരീക്ഷകന്റെ പരാമര്‍ശം സ്വാധീനിച്ചേക്കും.
കാര്യങ്ങള്‍ തിരിച്ചറിഞ്ഞ ബിഹാറുകാര്‍ മാറ്റത്തിന് തയാറായി. എന്തുകൊണ്ട് ബംഗാളികള്‍ മാറ്റത്തിന് തയാറാകുന്നില്ലെന്ന് നിരീക്ഷകന്‍ ചോദിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ പൊലിസില്‍ വിശ്വസിക്കുന്നില്ലെന്നും അജയ് നായക് ചൂണ്ടിക്കാട്ടി. 34 വര്‍ഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് 2011ലാണ് മമതാ ബാനര്‍ജി അധികാരം പിടിച്ചത്.
ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായ അജയ് വി. നായകിനെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബംഗാളിലെ നിരീക്ഷകനായി നിയമിച്ചത്. മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരേ നിരവധി പരാതികള്‍ ബംഗാള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നായകിനെ നിരീക്ഷകനായി നിയമിച്ചത്.
തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ അരങ്ങേറിയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കുച്ച് ബിഹാര്‍, അലിപുര്‍ദുര്‍ എന്നിവിടങ്ങളില്‍ റീ പോളിങ് നടത്തണമെന്ന് നിരീക്ഷകന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ മാസം 23ന് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ഇവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."