HOME
DETAILS
MAL
ഇറ്റലി പരിശീലകനായി വെന്റുറ ചുമതലയേറ്റു
backup
July 19 2016 | 19:07 PM
മിലാന്‍: ഇറ്റലി ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകനായി ജിയാംപിറോ വെന്റുറ ചുമതലയേറ്റു. രണ്ടു വര്‍ഷ കരാറിലാണ് വെന്റുറ അസൂറികളുടെ പരിശീലകനായി എത്തുന്നത്. യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ ജര്‍മനിയോടു തോറ്റു ഇറ്റലി പുറത്തായതിനു പിന്നാലെ പരിശീലകന്‍ അന്റോണിയോ കോണ്ടെ രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കാണ് വെന്റുറയുടെ വരവ്.
68കാരനായ വെന്റുറ നിരവധി ക്ലബുകളുടെ പരിശീലകനായിരുന്നു. ഇറ്റാലിയന്‍ സീരി എ ക്ലബ് ടൊറിനോയുടെ കോച്ചായി അഞ്ചു വര്‍ഷം തികച്ചാണ് ഇപ്പോള്‍ ഇറ്റാലിയന്‍ ടീമിനെ പരിശീലിപ്പിക്കാനൊരുങ്ങുന്നത്. 2018ലെ ലോകകപ്പിലേക്ക് യോഗ്യത നേടിക്കൊടുക്കുകയാണ് അദ്ദേഹത്തിനു മുന്നിലുള്ള ആദ്യ വെല്ലിവിളി.
യോഗ്യതാ പോരാട്ടത്തില്‍ ഗ്രൂപ്പ് ജിയിലാണ് ഇറ്റലി. മുന്‍ ലോക ചാംപ്യന്‍മാരായ സ്‌പെയിനാണ് ഈ ഗ്രൂപ്പില്‍ അസൂറികളുടെ പ്രധാന എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."