HOME
DETAILS
MAL
സെന്‍കുമാറിന്റെ ഹരജി കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും
backup
May 02 2017 | 06:05 AM
തിരുവനന്തപുരം: ഡി.ജി.പിയായി പുനര്‍നിയമിക്കണമെന്ന സുപ്രിംകോടതി വിധി സര്‍ക്കാര്‍ പാലിക്കാത്തതിനെതിരെ സെന്‍കുമാര്‍ നല്കിയ ഹരജി സുപ്രിംകോടതി വെളളിയാഴ്ച പരിഗണിക്കും. പൊലിസ് മേധാവിയുടെ നിയമനം നടപ്പാക്കാത്തത് കോടതിയലക്ഷ്യമെന്ന് കാട്ടിയാണ് ഹരജി. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെയാണ് ഹരജി.
തന്നെ പൊലിസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനു പിന്നില്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും പുനര്‍നിയമനം വൈകിപ്പിക്കാന്‍ അവര്‍ ഇടപെടല്‍ നടത്തുമെന്നും സെന്‍കുമാര്‍ ഹരജിയില്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."