HOME
DETAILS

തൃശൂരില്‍ കോണ്‍ഗ്രസ് 'പ്രതാപ'ത്തിലേക്കോ?

  
backup
April 20 2019 | 23:04 PM

%e0%b4%a4%e0%b5%83%e0%b4%b6%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d

തൃശൂര്‍: ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിച്ച ശക്തന്റെ തട്ടകത്തില്‍ ചിത്രമൊക്കെ മാറിയിരിക്കുന്നു. അവസാന ലാപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്റെ കുതിപ്പാണ് മണ്ഡലത്തിലെ സംസാരവിഷയം. എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി എത്ര വോട്ട് പിടിക്കുമെന്നത് ഇരുമുന്നണികളുടേയും ഉറക്കം കെടുത്തിയിരുന്നു. എന്നാല്‍, സുരേഷ് ഗോപിയുടെ ആഗമനത്തോടെ ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി കേന്ദ്രീകരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
തുടക്കം മുതലേ പ്രചാരണത്തിന് പണമില്ലാതെ ബുദ്ധിമുട്ടിയ യു.ഡി.എഫ് സ്ഥാനാര്‍ഥി കഷ്ടിച്ചാണ് കലാശക്കൊട്ടുവരെ കാര്യങ്ങളെത്തിച്ചത്. പ്രചാരണത്തിന് പണമില്ലെന്ന് കേട്ട് വനിതാ പ്രവര്‍ത്തകര്‍ പൊതുവേദിയില്‍ ആഭരണങ്ങള്‍ വരെ ഊരി നല്‍കി. പണമില്ലാത്തത് പലപ്പോഴും പ്രചരണത്തെ ബാധിച്ചു. അതെല്ലാം വ്യക്തിപ്രഭാവം കൊണ്ട് മറികടക്കുകയായിരുന്നു പ്രതാപന്‍. തൃശൂരില്‍ കൂടുതല്‍ നിഷ്പക്ഷ വോട്ടുകള്‍ നേടാന്‍ കഴിയുന്നതും പ്രതാപനായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
13,36,399 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെ. പകുതിയോളം ന്യൂനപക്ഷ വിഭാഗത്തിലുള്ളവരാണ്. 6,93,440 പേര്‍ സ്ത്രീകള്‍. ബി.ജെ.പി വിരുദ്ധതയും കൊലപാതക രാഷ്ട്രീയവും പ്രളയ പുനരധിവാസത്തിലെ അപാകതയും ഉയര്‍ത്തിപ്പിടിച്ച് വോട്ട് ചോദിക്കുന്ന പ്രതാപന് ഈ സംഖ്യകളൊക്കെ അനുകൂല ഘടകങ്ങളാണ്. തീരദേശത്ത് നിന്നാണ് പ്രതാപന്‍ കൂടുതല്‍ വോട്ടുകള്‍ പ്രതീക്ഷിക്കുന്നത്. ജന്മദേശവും പ്രവര്‍ത്തന മേഖലയുമൊക്കെ ഉള്‍പ്പെടുന്നതാണ് ഇവിടം. തീരപ്രദേശത്തിന്റെ ഭാഗമായ മണ്ഡലങ്ങളിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 5,97,736 ആണ്. ഏതാണ്ട് മൊത്തം വോട്ടര്‍മാരുടെ പകുതി വരുമിത്. നഗര പ്രദേശത്തേക്ക് വന്നാല്‍ തൃശൂരിലും ഒല്ലൂരിലുമൊക്കെ വ്യക്തമായ ട്രെന്റ് എത്തിക്കാന്‍ പ്രതാപന് കഴിഞ്ഞിട്ടുണ്ട്.
നാട്ടികയില്‍ നിന്നും കൊടുങ്ങല്ലൂരില്‍ നിന്നും സി.പി.ഐ സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചാണ് ടി.എന്‍ പ്രതാപന്‍ നിയമസഭയിലെത്തിയത്. ഈ തെരഞ്ഞെടുപ്പിലും സി.പി.ഐ സ്ഥാനാര്‍ഥിയാണ് പ്രതാപന്റെ എതിരാളി. കൊടുങ്ങല്ലൂരും നാട്ടികയും ആവര്‍ത്തിക്കാന്‍ പ്രതാപന് കഴിയുമോ എന്നാണ് പൂരനഗരി ഉറ്റുനോക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago