മതിയായ ചികിത്സയില്ല, 15കാരന്‍ മരിച്ചു; മകന്റെ മൃതദേഹവുമായി ബൈക്കില്‍ പിതാവ്
എതാവ(യു.പി): വെറുമൊരു കാലു വേദനയുമാണ് അവന്‍ ആശുപത്രിയില്‍ വന്നത്....പക്ഷേ...പതിനഞ്ചുകാരനായ മകന്റെ ജീവനറ്റ ശരീരവും താങ്ങി തേങ്ങിക്കരഞ്ഞ് നടന്നു നീങ്ങുന്ന അഛന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. ഉത്തര്‍പ്രദേശിലെ എതാവ ജില്ലയിലാണ് സംഭവം.
ഉദയ് വീര്‍ എന്ന തൊഴിലാളിക്കാണ് കാലു വേദനയുമായി വന്ന മകന്റെ മൃതദേഹവുമായി മടങ്ങേണ്ട ഗതികേടുണ്ടായത്. മതിയായ ചിക്ത്‌സ ലഭിച്ചില്ലെന്ന് ഉദയ് വീര്‍ പറയുന്നു. സംസ്ഥാനത്തു തന്നെ ഏറ്റവും നല്ല ആശുപത്രികളിലൊന്നായ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവമുണ്ടായത്.
ഡോക്ടര്‍മാര്‍ അവനെ പരിശോധിക്കാനായി കൊണ്ടുപോയി ഒന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. വെംറും അഞ്ചു മിനുട്ടിനുള്ളില്‍ എല്ലാം കഴിഞ്ഞുവെന്ന് ഉദയ് വീര്‍ ആരോപിക്കുന്നു. ചികിത്സ ലഭിച്ചില്ലെന്നു മാത്രമല്ല. മകന്റെ മൃതദേഹം ചുമക്കാന്‍ ഒരു സ്ട്രക്ചറോ ആംബുലന്‍സോ ആശുപത്ര അധികൃതര്‍ അനുവദിച്ചില്ല. കൈകളില്‍ താങ്ങിയാണ് മകനെ ആശുപത്രി കോമ്പൗണ്ടില്‍ നിന്ന് പുറത്തു കൊണ്ടു വന്നത്. പിന്നീട് ബൈക്കില്‍ വീട്ടിലെത്തിക്കുകയായിരുന്നു.
മൃതദേഹവും താങ്ങി ഉദയ് വീര്‍ വരുന്നത് വഴിപോക്കരിലൊരാള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയായിരുന്നു.
അതേ സമയം, ഒരു ബസ് അപകടത്തെ തുടര്‍ന്നുള്ള ചികിത്സയില്‍ വ്യാപൃതരായതു കൊണ്ടാണ് ഉദയ് വീറിന് ആംബുലന്‍സ് ലഭ്യമാക്കാന്‍ കഴിയാതിരുന്നതെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. എങ്കിലും സംഭവത്തെ കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇവര്‍ ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."