ബി.ജെ.പി എം.പിക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച യുവതി അറസ്റ്റില്‍; ഹണിട്രാപ്പെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിന്നുള്ള ബി.ജെ.പി എം.പിക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു. എം.പിയെ ഹണിട്രാപ്പില്‍ പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. ഡല്‍ഹി പൊലിസിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
അപകീര്‍ത്തിപരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചു കോടി രൂപ തട്ടാന്‍ ശ്രമിക്കുന്നതായി ഗുജറാത്തിലെ വല്‍സാദ് മണ്ഡലത്തിലെ എം.പിയായ കെ.സി പട്ടേല്‍ പരാതി നല്‍കിയിരുന്നു. ചതിയില്‍ പെടുത്തി നഗ്ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പകര്‍ത്തുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തി അഞ്ചു കോടി രൂപ ആവശ്യപ്പെടുകയും ചെയ്തതായാണ് എം.പിയുടെ പരാതി.
സഹായം ചോദിച്ചെത്തിയ തന്നെ എം.പി ബലാത്സംഗത്തിനിരയാക്കിയെന്ന് ആരോപിച്ച് യുവതി നേരത്തെ ഡല്‍ഹി പൊലിസില്‍ പരാതി നല്‍കിയിരുന്നു. മാര്‍ച്ച് മൂന്നിന് അത്താഴവിരുന്നിന് ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച എം.പി തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.
എന്നാല്‍, യുവതിയും സംഘവും തന്നെ 'ഹണി ട്രാപ്പി'ല്‍ പെടുത്തിയ ശേഷം അഞ്ചു കോടി രൂപ ആവശ്യപ്പെടുകയായിരുന്നുവെന്ന പരാതിയുമായി എം.പി രംഗത്തെത്തി. അന്വേഷണത്തില്‍ പാര്‍ലമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്ന് പൊലിസ് കണ്ടെത്തുകയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."