പൊലിസുമായി ബന്ധപ്പെട്ട് നിയമസഭയിലുയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലിസുമായി ബന്ധപ്പെട്ട് നിയമസഭയിലുയരുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്ന് പ്രതിപക്ഷം. കഴിഞ്ഞ ദിവസം ഭരണപ്രതിപക്ഷാംഗങ്ങള്‍ ചോദിച്ച 113 ചോദ്യങ്ങള്‍ക്ക് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കിയില്ലെന്നാണ് ആക്ഷേപം.
ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തത് നിയമസഭ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമെന്ന് ചെന്നിത്തല ആരോപിച്ചു.പരിശോധിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
എന്നാല്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത് ഗൗരവമുള്ള വിഷമാണെന്നും പരിശോധിച്ച് നടപടിയെടുക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
25ാം തിയ്യതി സഭ ചേര്‍ന്നയുടന്‍ നല്കിയ ചോദ്യങ്ങള്‍ക്കാണ് ഇതുവരെ ഉത്തരം ലഭിക്കാത്തതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. പ്രതിപക്ഷത്തിന്റെത് മാത്രമല്ല പൊലിസുമായി ബന്ധപ്പെട്ട് ഭരണകക്ഷി എം.എല്‍.എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."