ജെറ്റ് പ്രതിസന്ധി: പരിഹാരത്തിന് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്ത്
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്സിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വിസ് റദ്ദാക്കലും ശമ്പളം മുടങ്ങിയതുമുള്പ്പെടെയുള്ള കാര്യങ്ങളിലും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വിമാനക്കമ്പനി ജീവനക്കാര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു.
കഴിഞ്ഞ ദിവസമാണ് ജെറ്റ് എയര്‍വേയ്സ് തങ്ങളുടെ എല്ലാ സര്‍വിസുകളും താല്ക്കാലികമായ റദ്ദാക്കിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നേരത്തെ തന്നെ പൈലറ്റുമാര്‍ ഉള്‍പ്പെടെ 16,000 ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരുന്നു.
വിമാനക്കമ്പനിയുടെ നിലനില്പിനുതന്നെ അനിശ്ചിതത്വം വന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ രണ്ട് യൂനിയനുകളാണ് പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചത്. സൊസൈറ്റി ഫോര്‍ വെല്‍ഫെയര്‍ ഇന്ത്യന്‍ പൈലറ്റ്സ്(എസ്. ഡബ്ല്യു.ഐ.പി), ജെറ്റ് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്(ജെ.എ.എം.ഇ.ഡബ്ല്യു.എ) എന്നീ സംഘടനകളാണ് കത്തയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."