HOME
DETAILS

അമ്മ മരിക്കുമ്പോള്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നു; ആരോപണത്തില്‍ കണ്ണന്താനം

  
backup
August 17 2020 | 07:08 AM

kannanthanam-response-on-allegation-regarding-funeral-of-mother

തിരുവനന്തപുരം: കൊവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന വിവരം മറച്ചുവെച്ച് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. കൊവിഡ് ബാധിച്ചിരുന്നുവെങ്കിലും രോഗം ഭേദമായ ശേഷമാണ് അമ്മ മരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് വിശദീകരണം. ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് ആദ്യം സ്വീകരിച്ചതെങ്കിലും ആളുകള്‍ തെറ്റിദ്ധാരണ മൂലം പേടിയിലാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഇത് വിശദീകരിക്കുന്നതെന്ന് കണ്ണന്താനം പറഞ്ഞു.

മെയ് 28ന് അമ്മയെ കൊവിഡ് പോസിറ്റീവായി ഡല്‍ഹിയില്‍ എയിംസില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. ജൂണ്‍ അഞ്ചിന് നടത്തിയ രണ്ടാമത്തെ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായി. ജൂണ്‍ 10 ന് വീണ്ടും എയിംസില്‍ നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു.

ജൂണ്‍ അഞ്ചിന് തന്നെ കൊവിഡ് മുക്തയായെങ്കിലും പ്രധാന അവയങ്ങളെ രോഗം മോശമായി ബാധിച്ചു. വൃക്കകള്‍ തകരാറിലാകുകയും ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്തു. അതിനാല്‍ കൊവിഡ് മൂലമാണ് മരണം എന്നുപറയുന്നത് തെറ്റാണ്- അദ്ദേഹം പറഞ്ഞു.

കൊവിഡ് നെഗറ്റീവായതിന്റെ പരിശോധനാ ഫലത്തിന്റെ പകര്‍പ്പും അദ്ദേഹം പോസറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  3 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  38 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago