HOME
DETAILS
MAL
കശ്മീരില്‍ വെടിവെപ്പ്: രണ്ട് സി.ആര്‍.പി.എഫ് ജവാന്മാരും ഒരു പൊലിസുകാരനും കൊല്ലപ്പെട്ടു
backup
August 17 2020 | 07:08 AM
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയില്‍ ഭീകരരുടെ വെടിവെപ്പില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാരും ഒരു പൊലിസുകാരനും കൊല്ലപ്പെട്ടു. ഇന്ന് രാവിലെ സി.ആര്‍.പി.എഫ്-പൊലിസ് സംയുക്ത സംഘം ക്രീരി മേഖലയിലെ ചെക്‌പോസ്റ്റില്‍ പരിശോധന നടത്തവേ ഭീകരര്‍ വെടിവെക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം ഭീകരര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കശ്മീരില്‍ ഈ ആഴ്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്.
ആഗസ്റ്റ് 14ന് ശ്രീനഗറിന് സമീപം നൗഗം മേഖലയില്‍ രണ്ട് പൊലിസുകാര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് മുമ്പ് ശ്രീനഗര്‍-ബാരാമുള്ള ഹൈവേയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."