HOME
DETAILS

ഭോപ്പാല്‍ വാതകദുരന്തം: 20ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വ്യാവസായിക അപകടം: യു.എന്‍

  
backup
April 20 2019 | 23:04 PM

%e0%b4%ad%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%a4%e0%b4%95%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-20%e0%b4%be

യുനൈറ്റഡ് നാഷന്‍സ്: 1984ലെ ഭോപ്പാല്‍ വാതക ദുരന്തം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ വ്യാവസായിക അപകടമാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള ലേബര്‍ ഏജന്‍സിയായ ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐ.എല്‍.ഒ) തയാറാക്കിയ റിപ്പോര്‍ട്ടിലാണ് 1919നു ശേഷമുള്ള ഏറ്റവും വലിയ വ്യവസായിക അപകടമായി ഭോപ്പാല്‍ ദുരന്തത്തെ എണ്ണിയത്. അപകടത്തില്‍ 15,000 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇതിനു പുറമെ വിഷവാതകം ശ്വസിച്ച് ആന്തരികാവയവങ്ങള്‍ തകരാറിലായി നിത്യരോഗികളായി ആയിരങ്ങള്‍ മാറിയെന്നും 'ദി സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് അറ്റ് ദി ഹാര്‍ട്ട് ഓഫ് ദി ഫ്യൂചര്‍ ഓഫ് വര്‍ക്ക്- ബിള്‍ഡിങ് ഓണ്‍ 100 ഇയേഴ്‌സ് ' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
27 ലക്ഷം ആളുകള്‍ ഓരോ വര്‍ഷവും വ്യവസായമേഖലയിലുണ്ടാവുന്ന അപകടങ്ങളില്‍ കൊല്ലപ്പെടുന്നു. 24 ലക്ഷംപേര്‍ രോഗികളായി മാറുന്നു. 37 കോടിയാളുകള്‍ ഓരോ വര്‍ഷവും തൊഴിലിടങ്ങളില്‍ മാരകമല്ലാത്ത അപകടങ്ങളില്‍പ്പെടുന്നുണ്ട്. തൊഴിലിടത്തിലെ മാനസിക പിരിമുറുക്കം, കഠിനജോലി, നീണ്ട തുടര്‍ച്ചയായ ജോലി തുടങ്ങിയവയാണ് രോഗത്തിന് കാരണമാവുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആഴ്ചയില്‍ 48 മണിക്കൂറില്‍ കുടുതല്‍ ജോലിചെയ്യുന്ന സാഹചര്യത്തെയാണ് അധികജോലിയായി ഐ.എല്‍.ഒ കാണുന്നത്.
2013ല്‍ ധക്കയിലെ എട്ടുനില ടെക്‌സ്‌റ്റൈല്‍ കെട്ടിടം തകര്‍ന്നു വീണ് 1,120 പേര്‍ മരിച്ച റാണാ പ്ലാസ കെട്ടിട ദുരന്തം, ഉക്രൈനിലെ പ്രിപ്യാറ്റിലെ ചെര്‍ണോബില്‍ ആണവോര്‍ജ്ജ പ്ലാന്റിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ ചെര്‍ണോബില്‍ അപകടം, 2011ലെ ഭൂചലനത്തെയും സുനാമിയെയും തുടര്‍ന്ന് ജപ്പാനിലെ ഫുകുഷിമ ആണവ വൈദ്യുത നിലയത്തിലുണ്ടായ ചോര്‍ച്ച എന്നിവയും നൂറ്റാണ്ടിലെ വ്യാവസായിക മേഖലയിലെ അപകടങ്ങളായി യു.എന്‍ എണ്ണിയിട്ടുണ്ട്.
1984 ഡിസംബര്‍ രണ്ടിന് അര്‍ധരാത്രിയാണ് അമേരിക്കന്‍ ആസ്ഥാനമായ യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിര്‍മാണശാലയില്‍ ചോര്‍ച്ചയുണ്ടായത്. കാറ്റിന്റെ ദിശയ്ക്കനുസരിച്ച് വിഷവാതകം ഭോപ്പാല്‍ നഗരത്തിലുടനീളം വ്യാപിച്ചതു മരണസംഖ്യ നൂറിരട്ടിയാക്കി. ലക്ഷക്കണക്കിനാളുകളെയാണ് നിത്യരോഗികളാക്കിയത്.
അപകടം ഉണ്ടായി 24 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിഷവാതകം ശ്വസിച്ച് 4,000 ഓളം പേര്‍ മരിച്ചു. ദുരന്തത്തിന്റെ പരിണതഫലങ്ങള്‍ അഞ്ചുലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചു. ദുരന്തം കഴിഞ്ഞു മൂന്നരപതിറ്റാണ്ട് പിന്നിട്ടെങ്കിലും വിഷവാതകം ശ്വസിച്ച ഹതഭാഗ്യരുടെ തലമുറയെ ഇന്നും അതു വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളുടെ ഗര്‍ഭധാരണ ശേഷിയെയും കുട്ടികളുടെ ആരോഗ്യത്തെയും അത് ബാധിച്ചു.
ആയിരക്കണക്കിനു പേര്‍ മരിച്ച ഈ ദുരന്തത്തിലെ കോടതിവിധി അതിലേറെ ദുരന്തം ആയിരുന്നു. കുറ്റക്കാരെന്നു കണ്ടെത്തിയ യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഏഴു ഉദ്യോഗസ്ഥരെ രണ്ടുവര്‍ഷത്തെ തടവിനു മാത്രമാണ് ഭോപ്പാല്‍ കോടതി ശിക്ഷിച്ചത്.
മുഖ്യപ്രതിയായിരുന്ന കമ്പനിയുടെ ഇന്ത്യയിലെ മേധാവി വാറന്‍ ആന്‍ഡേഴ്‌സന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഒത്താശയോടെ രാജ്യംവിട്ടു.
വാറണ്ടുകള്‍ നിലനില്‍ക്കെ 2014ല്‍ അദ്ദേഹം മരിച്ചു. ഭോപ്പാല്‍ ഇരകളുടെ കൂട്ടായ്മ നടത്തിയ പ്രക്ഷോഭപരിപാടികളെത്തുടര്‍ന്നാണ് അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago