ക്രൈസ്റ്റ് ചര്‍ച്ച്: ഭീകരന് മാപ്പ് നല്‍കിയ ഫരീദ് അഹമ്മദിനെ പ്രശംസിച്ച് ചാള്‍സ് രാജകുമാരന്‍
ലണ്ടന്‍: ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികള്‍ക്കുനേരെ കഴിഞ്ഞമാസം ഭീകരാക്രമണം നടത്തിയ ആസ്‌ത്രേലിയന്‍ പൗരനായ വംശീയവാദിക്കു മാപ്പുനല്‍കിയ ഇരയെ പ്രശംസിച്ച് ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍.
അക്രമിക്കു മാപ്പു നല്‍കിയ മുസ്‌ലിംകളുടെ നടപടി തിളങ്ങുന്ന മാതൃകയാണെന്ന് ചാള്‍സ് രാജകുമാരന്‍ അഭിപ്രായപ്പെട്ടു. ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ഭാര്യയെ നഷ്ടമാവുകയും ചെയ്ത ഫരീദ് അഹമ്മദ് ഭീകരനു മാപ്പുനല്‍കുന്നതായി പ്രസ്താവിച്ചിരുന്നു. ഇക്കാര്യം പരാമര്‍ശിച്ച് ബ്രിട്ടീഷ് പത്രമായ ടെലഗ്രാഫില്‍ ഇന്നലെ എഴുതിയ ഈസ്റ്റര്‍ ദിനാശംസയിലാണ് ചാള്‍സിന്റെ പ്രതികണം.
കഴിഞ്ഞമാസം ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലിംകള്‍ക്കു നേരെയുണ്ടായ നിഷ്ഠൂരമായ ആക്രമണത്തെത്തുടര്‍ന്ന് മറ്റൊരു അവിസ്മരണീയ മാതൃക നാം കണ്ടു. നമുക്കെല്ലാം തിളങ്ങുന്ന മാതൃകയാണത്- ചാള്‍സ് എഴുതി. വെളിച്ചം ഇരുട്ടില്‍ പ്രകാശം പരത്തുന്നു. ഇരുട്ടിനൊരിക്കലും വെളിച്ചത്തെ മറികടക്കാനാവില്ലെന്ന ബൈബിളിലെ വചനം ഉദ്ധരിച്ചായിരുന്നു ചാള്‍സിന്റെ കുറിപ്പ്. 'ഞാന്‍ അവനെ വെറുക്കുന്നില്ല. ഞാനവനെ ഇഷ്ടപ്പെടുന്നു, കാരണം അവനൊരു മനുഷ്യനാണ് ' എന്ന ഫരീദ് അഹമ്മദിന്റെ പ്രതികരണവും ചാള്‍സ് തന്റെ കുറിപ്പില്‍ ചേര്‍ത്തു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചാണ് ചാള്‍സിന്റെ കുറിപ്പ്. സംഭവത്തെത്തുടര്‍ന്ന് ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളി സന്ദര്‍ശിച്ച ലോക നേതാക്കളില്‍ ചാള്‍സും ഉണ്ടായിരുന്നു.
കഴിഞ്ഞമാസം 15ന് അല്‍നൂര്‍, ലിന്‍വുഡ് പള്ളികളില്‍ ജുമുഅ നിസ്‌കാരം നടക്കുന്നതിനിടെ ആസ്‌ത്രേലിയന്‍ ഭീകരവാദി നടത്തിയ ആക്രമണത്തില്‍ മലയാളി യുവതിയുള്‍പ്പെടെ 50 പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."